മാറിയ രാഷ്ട്രീയ സാഹചര്യം: പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ട്
text_fieldsവാഷിംഗ്ടണ്‍: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ട്. .
നിലവിലുള്ള അന്താരാഷ്ട്ര സ്ഥിതി കണക്കിലെടുത്ത് ഇസ്ലാമാബാദിന്‍്റെ മനോവീര്യം ഉയര്‍ത്താനാണ് തീരുമാനം എന്ന് ഫ്രോണ്ടിയന്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമാബാദിലേക്കുള്ള നിക്ഷേപങ്ങളും വായ്പകളും വര്‍ധിപ്പിക്കാമെന്ന് ബീജിംഗ് വാഗ്ദാനം ചെയ്തതായി പറയുന്നു. സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വാഗ്ദാനം ചെയ്യുന്നതിലൂടെ, അമേരിക്കയോടുള്ള സമീപനത്തില്‍ പാകിസ്ഥാന്‍ ധീരമായ നിലപാട് സ്വീകരിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
അമേരിക്കയ്ക്ക് പുതിയ താവളങ്ങളൊന്നും നല്‍കില്ളെന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ സമീപകാല പ്രസ്താവന ചൈനയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലന്നെ് ദിഫ്രോണ്ടിയര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായും അമേരിക്കയുമായും എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ ആത്മപരിശോധന നടത്തുകയാണിപ്പോള്‍.
അതേസമയം, ഏഷ്യാ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് നിലവില്‍ പാകിസ്ഥാനുമായി താവളങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും അഫ്ഗാനിസ്ഥാനിലെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി യുഎസിന് അമിതപ്രവേശനം നല്‍കാന്‍ ഇസ്ലാമാബാദ് സമ്മതിച്ചിട്ടുണ്ടെന്നും പെന്‍്റഗണ്‍ സ്ഥിരീകരിച്ചു.
ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) യുടെ നിര്‍മ്മാണ പദ്ധതികള്‍ സ്തംഭിച്ചിരിക്കുകയാണ്. കടബാധ്യതയെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും ചൈനയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ വളരെയധികം വിലമതിക്കുകയാണ്.
എന്നിരുന്നാലും, പാക്കിസ്ഥാനിലെ പ്രാദേശിക ജനത ചൈനീസ് നേതൃത്വത്തിലുള്ള നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വികസന തന്ത്രങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. കടക്കെണി, സുതാര്യതയുടെ അഭാവം, ആക്രമണാത്മക നയതന്ത്രം, ചൈനീസ് തൊഴിലാളികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന സംഘര്‍ഷം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും പ്രാദേശിക തലത്തില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം, കറാച്ചിയില്‍ ചൈനീസ് ധനസഹായത്തോടെ പദ്ധതി പ്രവൃത്തികളില്‍ പാകിസ്ഥാന്‍ തൊഴിലാളികളോടുള്ള വേതന വിവേചനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ചൈനീസ് കമ്പനികള്‍ ഡാമുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.