എന്തുകൊണ്ട് നേപ്പാൾ യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നു; പഠനത്തിനൊരുങ്ങി ചൈന
text_fieldsഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വന്ന ഉലച്ചിലിനിടെ പുതിയ പഠനവുമായി ചൈന. എന്തുകൊണ്ട് നേപ്പാൾ യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നു എന്ന വിഷയത്തിലാണ് ചൈന പഠനം നടത്തുന്നത്.
നേപാളിലെ ചൈന സ്റ്റഡി സെൻററാണ് പഠനം നടത്തുന്നത്. 12.7 ലക്ഷം നേപാൾ കറൻസിയാണ് പഠനത്തിനായി ചൈന ചെലവിടുന്നതെന്നാണ് ഇൻറലിജൻസ് റിപോർട്ട്. ഈ മേഖലയിൽ ചൈനയുടെ ആദ്യ പഠനമാണിതെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
നേപ്പാൾ യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിൻെറ കാരണങ്ങൾ, എവിടെയാണ് ഇതിനുള്ള റിക്രൂട്ട്മെൻറ് നടക്കുന്നത്, ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിൻെറ സാമൂഹ്യ സാമ്പത്തിക ഫലങ്ങൾ എന്നിവ കണ്ടെത്തുകയാണ് പഠനത്തിൻെറ ലക്ഷ്യം.
ഇന്ത്യൻ സൈന്യത്തിൻെറ ഏഴ് ഗൂർഖ റെജിമെൻറുകളിലായി 28,000 നേപ്പാൾ യുവാക്കൾ സൈനികരായുണ്ട്. ഈ റെജിമെൻറുകളിലെ ആകെയുള്ള 39 ബറ്റാലിയനുകളിൽ പകുതിയിലധികം പേരും നേപ്പാളി യുവാക്കളാണ്. എല്ലാ വർഷവും ശരാശരി 2000ത്തിനടുത്ത് നേപ്പാളി യുവാക്കൾ ഇന്ത്യൻ സേനയിൽ ചേരുന്നുവെന്നാണ് കണക്ക്.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പ്രദേശത്ത് 17000 അടി ഉയരത്തിൽ ഇന്ത്യ റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തുടങ്ങുകയും നേപ്പാൾ ഇന്ത്യൻ പ്രദേശങ്ങൾക്കുേ മൽ അവകാശവാദം ഉന്നയിക്കുകയും തുടർന്ന് നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ വരികയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ലഡാക്കിൽ കഴിഞ്ഞ മേയിൽ ഏറ്റുമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.