അരുണാചൽ അതിർത്തിയിൽ ഡ്രോണുകളും ജെറ്റുകളും നിരത്തി യുദ്ധക്കളമൊരുക്കി ചൈന
text_fieldsതവാങ് ഏറ്റുമുട്ടലിന് ശേഷം അരുണാചൽ അതിർത്തിയിൽ ഡ്രോണുകളും ജെറ്റുകളും ഉപയോഗിച്ച് യുദ്ധക്കളം തീർത്ത് ചൈന. എൻ.ഡി ടി.വി ചാനലാണ് എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഏറ്റുമുട്ടലുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് ചൈനയുടെ സൈനിക സന്നാഹ ഒരുക്കങ്ങൾ. ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള പ്രധാന ടിബറ്റൻ എയർബേസുകളിൽ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം.
അരുണാചൽ പ്രദേശിന് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറുന്ന രീതിയിലുള്ള ചൈനീസ് വിമാനങ്ങൾ കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യോമസേന കുറഞ്ഞത് രണ്ട് തവണയെങ്കിലും തങ്ങളുടെ യുദ്ധവിമാനങ്ങൾ പട്രോളിങ് നടത്തുന്നതിന് നിയമിച്ചിട്ടുണ്ട്.
അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ചൈനയുടെ ബംഗ്‌ഡ എയർബേസിൽ നിന്നുള്ള ഒരു ചിത്രം അത്യാധുനിക WZ-7 'സോറിംഗ് ഡ്രാഗൺ' ഡ്രോണിന്റെ സാന്നിധ്യം കാണിക്കുന്നു. 2021ൽ ആദ്യമായി ഔദ്യോഗികമായി അനാച്ഛാദനം ചെയ്ത, 10 മണിക്കൂർ വരെ നിർത്താതെ പറക്കാൻ കഴിയുന്ന സോറിംഗ് ഡ്രാഗൺ ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവക്കായി രൂപകൽപന ചെയ്‌തിരിക്കുന്നതാണ്. കൂടാതെ ക്രൂയിസ് മിസൈലുകളെ ഭൂമിയിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ പ്രാപ്തമാക്കുന്നതിന് ഡാറ്റ കൈമാറാനും ഇതിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.