ലഡാക്കിൽ സമ്പൂർണ പിന്മാറ്റം: മോസ്കോയിൽ വാങ് യി- ജയ്‌ശങ്കർ നിർണായക കൂടിക്കാഴ്ച
text_fields
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സൈനിക വിന്യാസത്തെ തുടർന്ന് നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാൻ നയതന്ത്ര ചർച്ചക്ക് തയാറായി ചൈന.
ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും സെപ്തംബർ 10ന് മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. റഷ്യൻ ഫെഡറേഷൻ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻെറ (എസ്.സി.ഒ) ഭാഗമായണ് മന്ത്രിതല നയതന്ത്രചർച്ച നടക്കുക.
െസപ്തംബർ ഒമ്പതിന് ചൈന ഡിവിഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്കൊപ്പം മോസ്കോയിലെത്തുന്ന ജയ്‌ശങ്കർ അടുത്ത ദിവസം വാങ് യിയുമായി ലഡാക്കിലെ അതിർത്തി പ്രശ്നം ചർച്ച ചെയ്യും. 1993 മുതൽ ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും ചൈന പാലിക്കണമെന്ന് അടിവരയിട്ട് തന്നെ ലഡാക്കിൽ നിന്നും സമ്പൂർണ പിൻമാറ്റവും അതിർത്തി പ്രദേശത്തെ സൈനിക വിന്യാസത്തിെൻറ തീവ്രത കുറക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.
സെപ്റ്റംബർ അഞ്ചിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇതേ വേദിയിൽ വെച്ച് ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്ഗുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇരുപക്ഷവും തങ്ങളുടെ ഒൗദ്യോഗിക നിലപാടുകളിൽ ഉറച്ചു നിന്നതോടെ ചർച്ച ഫലം കണ്ടില്ല. ആഗസ്റ്റ് 29-30 തീയതികളിൽ പാംഗോംഗ് ത്സോയുടെ തെക്ക് ഭാഗത്ത് ചൈനീസ് ൈസെന്യം നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുകയും യഥാർഥ നിയന്ത്രണ രേഖ മറികടക്കാൻ ചൈനീസ് സേനയെ അനുവദിക്കാതെ റെസാങ് ലാ റിഡ്ജ്ലൈൻ പിടിച്ചെടക്കുകയും ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
തർക്കത്തിലുള്ള 3488 കിലോമീറ്റർ യഥാർഥ നിയന്ത്രണ രേഖ (എൽ.എ.സി)യിൽ മിനിമം സേനയെ നിലനിർത്തുന്നതുൾപ്പെടെയുള്ള ഉഭയകക്ഷി കരാറുകൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുക, പാംഗോംഗ് ത്സോയുടെ വടക്കൻ തീരത്തുള്ള ഗോഗ്ര-ഹോട്ട് സ്പ്രിംങ്, ഫിംഗർ 4 എന്നിവിടങ്ങളിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ജയ്‌ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.