സ്വതന്ത്ര സിക്കിമിനു വേണ്ടി ൈചനീസ് മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: ദോക് ലാം മേഖലയിലെ ഇന്ത്യ-ചൈന അവകാശവാദങ്ങൾ ചൂടേറിയ തർക്കങ്ങൾക്കിടയാക്കിയിരിക്കെ സിക്കിമിെന സ്വതന്ത്രമാക്കണെമന്ന ആവശ്യവുമായി െചെനീസ് മാധ്യമങ്ങൾ. ചൈന സർക്കാറിെൻറ നിയന്ത്രണത്തിലുള്ള ഗ്ലോബൽ െടെംസിെൻറ മുഖപ്രസംഗത്തിലാണ് സിക്കിമിെൻറ സ്വാതന്ത്ര്യം ആവശ്യെപ്പടുന്നത്. സിക്കം ഇന്ത്യൻ മേഖലയാണെന്ന ചൈനയുെട നിലപാട് തിരുത്താൻ സമയമായിരിക്കുന്നുെവന്നും ഗ്ലോബൽ ടൈംസ് പറയുന്നു.
സിക്കിമിലെ ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയായ ദോക്ലാം മേഖലയെ സംബന്ധിച്ച് കഴിഞ്ഞ 20 ദിവസങ്ങളായി ഇന്ത്യ^ചൈന തർക്കം നിലനിൽക്കുകയാണ്. ദോക് ല എന്നത് ഇന്ത്യൻ വാക്കാണ്. ദോക്ലാം എന്ന് ഭൂട്ടാനും അംഗീകരിച്ചതാണ്. എന്നാൽ ചൈന അവകാശപ്പെടുന്നത് ചൈനയുെട ദോങ്ലാങ് മേഖലയാണത് എന്നാണ്. ഇൗ മേഖലയിൽ ചൈനീസ് സൈന്യം റോഡ് നിർമിക്കാൻ ശ്രമിച്ചതാണ് ഏറ്റവും ഒടുവിൽ പ്രശ്നങ്ങൾക്കിടയാക്കിയത്. സിക്കിമിൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് ചൈന റോഡ് നിർമിക്കുന്നുെവന്നാണ് ഇന്ത്യയുെട ആരോപണം. എന്നാൽ തങ്ങളുടെ മേഖലയിലാണ് റോഡ് നിർമാണമെന്ന് ചൈന അവകാശപ്പെട്ടു. െചെനീസ് മേഖലയിലേക്ക് ഇന്ത്യ വൻ തോതിൽ ൈസന്യത്തെ അയക്കുകയാണെന്നും ഇതുവഴി പഞ്ചശീലതത്ത്വങ്ങൾ ലംഘിച്ചെന്നും ചൈന ആരോപിക്കുന്നു. എന്നാൽ ചൈനീസ് സൈന്യത്തിെൻറ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും ആവശ്യെപ്പടുന്നു.
ഇന്ത്യ ഭൂട്ടാനെ നിയന്ത്രിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ കുറ്റെപ്പടുത്തുന്നു. ഭൂട്ടാന് ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ല. െഎക്യരാഷ്ട്ര സഭാംഗവുമല്ല. അതിനാൽ തെന്ന ഇന്ത്യ ഭൂട്ടാെൻറ നയതന്ത്ര പരമാധികാരം അപകടത്തിൽ െപടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയാെണന്നും ൈചനീസ് മാധ്യമങ്ങൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.