ലഡാക്കില്‍ ചൈനയുടെ പ്രകോപനം
text_fieldsജമ്മു: പാകിസ്താനില്‍നിന്ന് അതിര്‍ത്തി ലംഘനവും ആക്രമണങ്ങളും പതിവാകുന്നതിനിടെ ലഡാക്കില്‍ പ്രകോപനവുമായി ചൈനയും. ബുധനാഴ്ചയാണ് ചൈനീസ് സൈന്യം ലഡാക്കില്‍ അതിക്രമിച്ചു കടന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നടന്നുവരുന്ന ജലസേചന കനാലിന്‍െറ നിര്‍മാണം തടഞ്ഞത്.
ലേയില്‍നിന്ന് 250 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തുള്ള ദെംചോക് സെക്ടറിലാണ് ചൈനീസ് അതിക്രമമുണ്ടായത്. 55 അംഗ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കനാലിന്‍െറ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്താന്‍ തൊഴിലാളികളോട് ഭീഷണിസ്വരത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) സ്ഥലത്തേക്ക് കുതിച്ചത്തെി.
പിന്നാലെ, നിയന്ത്രണരേഖയില്‍ ഇരുഭാഗത്തെയും സൈനികര്‍ നേര്‍ക്കുനേര്‍ നിന്നതായും ചൈനീസ് സേനയെ നിയന്ത്രണരേഖയില്‍നിന്ന് ഒരിഞ്ച് മുന്നോട്ടുനീങ്ങാന്‍ 70 അംഗ ഐ.ടി.ബി.പി സംഘം അനുവദിച്ചില്ളെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്ന നിബന്ധന ഇന്ത്യ ലംഘിച്ചതാണ് കനാല്‍ നിര്‍മാണം തടയാന്‍ കാരണമെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ആരോപണം തള്ളിയ ഇന്ത്യ അത്തരമൊരു നിബന്ധന ഇല്ളെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് മാത്രമേ പരസ്പരം അനുമതി തേടേണ്ടതുള്ളൂവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.