ഇന്ത്യക്കെതിരെ ചൈന സൈനിക നീക്കത്തിനെന്ന് ചൈനീസ് പത്രം
text_fieldsബെയ്ജിങ്: ഡോക്ലാം അതിർത്തിമേഖലയിലുള്ള ഇന്ത്യൻസേനയെ തുരത്താൻ ചൈന ലഘു സൈനികനീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. രണ്ടാഴ്ചക്കുള്ളിൽ ആക്രമണമുണ്ടായേക്കുമെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള പത്രം പറയുന്നു. ഭൂട്ടാൻ കൂടി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിർമാണം തുടങ്ങിയതോടെ ജൂൺ 16നാണ് ഇന്ത്യ ഡോക്ലാമിൽ സൈന്യത്തെ വിന്യസിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വഴി മുടക്കിയുള്ള റോഡ് നിർമാണം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചൈന തുടരുന്ന സമ്മർദ തന്ത്രത്തിെൻറ ഭാഗമാണ് പുതിയ റിപ്പോർെട്ടന്നാണ് സൂചന. ഡോക്ലാം പ്രതിസന്ധി പരിഹരിക്കാൻ ആദ്യം ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കുകയും പിന്നീട് ചർച്ച നടത്താമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. എന്നാൽ, കടുത്തഭാഷയിൽ ഇന്ത്യയെ വിമർശിക്കുകയും സംഘർഷത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ പത്രമായ േഗ്ലാബൽ ടൈംസ് സ്വീകരിച്ചുവന്നത്. ഇതിെൻറ അവസാന ഉദാഹരണമാണ് ഇന്നലെ ഇതേ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട്.
ഷാങ്ഹായ് അക്കാദമി ഒാഫ് സോഷ്യൽ സയൻസസിലെ ഗവേഷകവിദ്യാർഥി ഹു സിയോയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ഇന്ത്യയെ ഒൗദ്യോഗികമായി അറിയിച്ചശേഷമാകും സൈനികനീക്കമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.