Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രീയ ജീവിതം...

രാഷ്​ട്രീയ ജീവിതം തകർന്നാലും കള്ളം പറയാനില്ല; ചൈന ഇന്ത്യൻ മണ്ണ്​ കൈവശപ്പെട​ുത്തി -രാഹുൽ

text_fields
bookmark_border
rahul-gandhi.jpg
cancel

ന്യൂഡൽഹി: ചൈന ഇന്ത്യൻ മണ്ണ്​ കൈവശപ്പെടുത്തിയെന്ന്​ കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂപ്രദേശത്തേക്ക്​ ചൈന കടന്നുകയറിയിട്ടുണ്ടെന്നത്​ വളരെ വ്യക്തമാണ്​. അ​ത്​ തന്നെ അസ്വസ്ഥമാക്കുകയും രക്തം തിളപ്പിക്കുകയും ചെയ്യുന്നതായും രാഹുൽ പറഞ്ഞു. ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലാണ്​ ചൈനീസ്​ കടന്നുകയറ്റം സംബന്ധിച്ച ത​​​െൻറ നിരീക്ഷണം രാഹുൽ പങ്കുവെച്ചത്​. 

ഇന്ത്യക്കാരനെന്ന നിലയിൽ ത​​​െൻറ ഏറ്റവും വലിയ മുൻഗണന രാജ്യവും ജനതയുമാണ്​. എങ്ങനെ മറ്റൊരു രാഷ്​ട്രത്തിന്​ നമ്മുടെ രാജ്യത്തേക്ക്​ കടക്കാൻ സാധിക്കും.? താൻ ഉപഗ്രഹ ചിത്രങ്ങൾ കണ്ട്​ ബോധ്യ​പ്പെട്ടതാണ്​. മുൻസൈനികോദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്​തു. ചൈന ഇന്ത്യയിലേക്ക്​ കടന്നിട്ടി​െല്ലന്ന്​ താൻ കള്ളം പറയണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഹുൽ ചോദിച്ചു. 

ഞാൻ കള്ളം പറയില്ല. എ​​​െൻറ കരിയർ നശിച്ചേക്കാം, എങ്കിലും ഞാൻ കള്ളം പറയാനില്ല. നമ്മുടെ രാജ്യത്തേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച്​ കള്ളം പറയുകയും അതിന്​ അവരെ അനുവദിക്കുകയും ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്നും ചൈന ഇന്ത്യയിലേക്ക്​ കടന്നിട്ടില്ലെന്ന്​ കള്ളം പറയുന്നവർ രാജ്യസ്​നേഹികളല്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ഒരുപക്ഷേ ത​​​െൻറ രാഷ്​ട്രീയ ജീവിതം പൂർണമായും തകർന്നേക്കാമെങ്കിലും​ ഇന്ത്യൻ ഭൂപ്രദേശത്തെ കുറിച്ച്​ സത്യമേ പറയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacongressmalayalam newsindia newsRahul Gandhi
News Summary - The Chinese have occupied Indian land said rahul gandhi -india news
Next Story