അതിർത്തിയിൽ ചൈനീസ് കോപ്ടറുകൾ; വീണ്ടും സംഘർഷം
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ രണ്ട് ചൈനീസ് ഹെലികോപ്ടറുകൾ ഇന്ത്യൻ വ്യോമാതിർത്തിയോട് ചേർന്നുപറന്നു. ലേ വ്യോമത്താവളത്തിൽനിന്ന് നിയന്ത്രണ രേഖയിലേക്ക് സുഖോയ് ജെറ്റുകൾ പറത്തി ഇന്ത്യൻ വ്യോമസേന പ്രകോപനത്തിന് മറുപടി നൽകി. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. അന്ന് വൈകീട്ട് 250 സൈനികർ തമ്മിൽ മുഖാമുഖം എത്തിയതോടെ സംഘർഷം കനക്കുകയും ഇരുപക്ഷത്തെയും ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെയും ചൈനയുടെയും ഹെലികോപ്ടറുകൾ പതിവായി പട്രോളിങ് നടത്തുന്നിടത്താണ് പൊടുന്നനെ സംഘർഷമുണ്ടായത്.
പിറ്റേന്ന് കമാൻഡർമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘർഷം ശമിച്ചത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച സിക്കിം അതിര്‍ത്തിയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ വീണ്ടും സംഘർഷമുണ്ടാവുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ചൈന അതിർത്തി ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ നടത്തിയത് പതിവ് പട്രോളിങ്ങാണെന്നും ഇന്ത്യൻ വ്യോമസേന അധികൃതർ പറഞ്ഞു. ഇരുരാജ്യങ്ങളും അതിർത്തിയിൽ സൈനിക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സാന്നിധ്യം സിക്കിം മേഖലയിൽ വര്‍ധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.