എൽ.ഐ.സിയിൽ ചൈനീസ് നിക്ഷേപം; വിലക്കാൻ ഉറച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ ചൈനീസ് കമ്പനികളുടെ നിക്ഷേപം ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം. എൽ.ഐ.സിയിൽ ഐ.പി.ഒ വരുേമ്പാൾ ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന് സർക്കാർ തുടക്കമിട്ടുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വാർത്ത ഏജൻസിയായ റോയിേട്ടഴ്സിനോട് വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തർക്കം തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നീക്കം.
ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ് എൽ.ഐ.സി. രാജ്യത്തെ ഇൻഷുറൻസ് വിപണിയുടെ 60 ശതമാനവും എൽ.ഐ.സിയുടെ കൈയിലാണ്. 500 ബില്യൺ ഡോളറാണ് (ഏകദേശം 3.68 കോടി കോടി രൂപ) എൽ.ഐ.സിയുടെ ആസ്തി. നിലവിൽ 12.2 ബില്യൺ ഡോളറിെൻറ ഓഹരി വിൽപനക്കാണ് കമ്പനി ഒരുങ്ങുന്നത്. നിലവിലെ നിയമമനുസരിച്ച് എൽ.ഐ.സിയിൽ വിദേശ നിക്ഷേപകർക്ക് പണമിറക്കാനാവില്ല.
എന്നാൽ, വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് 20 ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രസർക്കാറിന് പദ്ധതിയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം വിറ്റഴിക്കൽ വഴി 900 ബില്യൺ ഡോളർ (ഏകദേശം 6.63 കോടി കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിൽ നിന്ന് ചൈനയെ മാറ്റിനിർത്താനാണ് നീക്കം. ഗൽവാൻ താഴ്വരയിൽ ഉൾെപ്പടെ സംഘർഷമുണ്ടായതോടെ ഇന്ത്യ-ചൈന ബന്ധം മോശമായിരുന്നു. എൽ.െഎ.സി വിൽപന തൊഴിലില്ലായ്മക്കടക്കം ഇടവരുത്തുമെന്ന അതിഭീതിതമായ മുന്നറിയിപ്പ് കേന്ദ്രം പാടെ അവഗണിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.