Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതീവ സുരക്ഷാ മേഖലയിൽ...

അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തി: ചൈനക്കാരൻ പിടിയിൽ

text_fields
bookmark_border
victoria-palace
cancel

കൊൽക്കത്ത: സുരക്ഷാ മേഖലയിൽ അനധികൃതമായി ഡ്രോൺ പറത്തിയ​ ചൈനക്കാരൻ കൊൽക്കത്തയിൽ പിടിയിൽ. പ്രശസ്​ത വിനോദ സഞ ്ചാര കേന്ദ്രവും മ്യൂസിയവുമായ വിക്​ടോറിയ മെമോറിയലിലായിരുന്നു ഇയാൾ ഡ്രോൺ പറത്തിയത്​. മൂന്ന്​ കിലോമീറ്ററേ ാളം വിസ്​തൃതിയിൽ പരന്നുകിടക്കുന്ന അതീവ സുരക്ഷാ മേഖലയാണ്​ വിക്​ടോറിയ മെ​േമാറിയൽ. ഇതിന്​ തൊട്ടടുത്താണ്​ ഇൗസ്​റ്റേൺ കമാൻഡ്​ ആർമിയുടെ ആസ്ഥാനമായ ഫോർട്ട്​ വില്ല്യം സ്ഥിതി ചെയ്യുന്നത്​.

ഡ്രോൺ പറത്തുന്നത്​ ശ്രദ്ധയിൽ പെട്ട സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.​െഎ.എസ്​.എഫ്​ ഉദ്യോഗസ്ഥനാണ്​ ചൈനീസ്​ പൗരനെ കസ്റ്റഡിയിൽ എടുത്തത്​. അറസ്റ്റിലായത്​ ചൈനയിലെ ഗുഡോങ്​ സ്വദേശിയാണ്​. അറസ്റ്റ്​ സംബന്ധിച്ച്​ കൊൽക്കത്തയിലെ ചൈനീസ്​ കോൺസുലേറ്റിനെ വിവരം അറിയിച്ചിട്ടുണ്ട്​.

ഇയാളെ ഹോസ്റ്റിങ്​ സ്​റ്റേഷനിലേക്ക്​ മാറ്റിയിരിക്കുകയാണ്​. മാർച്ച്​ 25വരെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്​ത്രീകളെ പിന്നീട്​ വെറുതെ വിട്ടു. ഇവർ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിൽ പൗരന്മാർക്ക്​ ഡ്രോൺ കൈവശം വെക്കാമെങ്കിലും ഉപയോഗിക്കാൻ മുൻകൂർ അനുമതി ആവശ്യമാണ്​. സുരക്ഷാ മേഖലകളിൽ ​ഡ്രോൺ പറത്തുന്നതിന്​ വിലക്കുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone cameraKolkatacisfChinese ManVictoria Memorial
News Summary - Chinese Man Arrested For Flying Drone Over Kolkata's Victoria Memorial-india news
Next Story