ഇന്ത്യൻ അതിർത്തിയിലെ സൈനിക സന്നാഹം; പ്രചാരണ വിഡിയോയുമായി ചൈനീസ് മാധ്യമം
text_fieldsന്യൂഡൽഹി: അതിര്‍ത്തിമേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ധാരണയായെന്ന് ഇന്ത്യ പറയുന്നതിനിടെ, ഇന്ത്യൻ അതിർത്തിയിലേക്കുള്ള സൈനിക സന്നാഹത്തിെൻറ പ്രചാരണ വിഡിയോ പുറത്തുവിട്ട് ചൈനീസ് സേന.
ചൈനീസ് സർക്കാറിെൻറ മാധ്യമമായ ‘ഗ്ലോബൽ ടൈംസ്’ ആണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പി.എൽ.എ) ആയിരക്കണക്കിന് സൈനികരും ടാങ്കുകളടക്കമുള്ള സൈനിക വാഹനങ്ങളും വ്യോമസേനാംഗങ്ങളുമൊക്കെ വിഡിയോയിൽ അണിനിരക്കുന്നുണ്ട്. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയിൽനിന്ന് വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൈനിക നീക്കം സാധ്യമാണെന്ന കുറിപ്പോടെയാണ് ‘ഗ്ലോബൽ ടൈംസ്’ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആവശ്യമെന്ന് വന്നാൽ വളരെ പെട്ടന്ന് അതിർത്തിയിലേക്ക് കുതിക്കാൻ ചൈനീസ് സേനക്ക് കഴിയുമെന്ന് തെളിയിക്കാനുള്ള ശ്രമമാണിതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്തു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രക്രിയയും കഴിഞ്ഞു. നൂറുകണക്കിന് സൈനിക വാഹനങ്ങളും വൻ ആയുധശേഖരവും ഈ ഓപറേഷനുവേണ്ടി സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കന്‍ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ ചുസുൾ- മോളോഡോ അതിർത്തി പോയൻറിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിൽ സൈനിക ചര്‍ച്ച നടന്നത്. 14 കോർപ്സ് കമാൻഡർ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. തെക്കൻ ഷിൻജിയാങ് സൈനിക ജില്ലയുടെ കമാന്‍ഡര്‍ മേജർ ജനറൽ ലിൻ ലിയു ആയിരുന്നു ചൈനീസ് സംഘത്തിെൻറ തലവന്‍.
ആദ്യദിന കൂടിക്കാഴ്ചയിലെ തീരുമാനം ഔദ്യോഗികമായി ഇന്ത്യയും ചൈനയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ ലഫ്. ജനറൽ ഹരീന്ദർ സിങ് വിദേശകാര്യ മന്ത്രാലയത്തെയും ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും അറിയിച്ചിട്ടുണ്ട്. ചര്‍ച്ച തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നെന്നും ഇനിയും തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. അതിർത്തിയിലെ നിർമാണം നിർത്തണം എന്ന നിലപാട് ചൈനയും മുന്നോട്ടുവെച്ചു എന്നാണ് സൂചന.
ലഡാക്ക് അടക്കമുള്ള അതിർത്തികളിൽ സംഘർഷം ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മേഖലയിൽ സൈനികർ തമ്മിലുള്ള സംഘർഷം നിർത്താൻ ധാരണയായിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ചൈനീസ് സേന പ്രചാരണ വിഡിയോ പുറത്തുവിട്ടത്.
Several thousand soldiers with a Chinese PLA Air Force airborne brigade took just a few hours to maneuver from Central China’s Hubei Province to northwestern, high-altitude region amid China-India border tensions. https://t.co/dRuaTAMIt0 pic.twitter.com/CtRJRk13IO
— Global Times (@globaltimesnews) June 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.