ഷി ജിൻപിങ് ഇന്ന് മഹാബലിപുരത്ത്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനൗപചാരിക ചർച്ചക്ക് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് വെള്ളിയാഴ്ച വൈകീട്ട് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തും. നിലപാടിെൻറ കാർക്കശ്യങ്ങൾക്കും പരസ്പരബന്ധത്തിലെ അവിശ്വാസങ്ങൾക്കും ഇടയിൽ വീണ്ടും ഒരിക്കൽക്കൂടി നടക്കുന്ന ചർച്ചക്ക് എത്രത്തോളം വഴിത്തിരിവ് സൃഷ്ടിക്കാനാവുമെന്ന് ഉറ്റുനോക്കുകയാണ് നയതന്ത്ര ലോകം.
ജമ്മു-കശ്മീർ വിഷയത്തിൽ പാകിസ്താൻ പക്ഷത്തു നിന്നുകൊണ്ടാണ് കഴിഞ്ഞദിവസവും ചൈനീസ് പ്രസിഡൻറ് സംസാരിച്ചത്. കഴിഞ്ഞ തവണത്തെ മോദി-ഷി അനൗപചാരിക ചർച്ചയുടെ ഘട്ടത്തിലാണ് ദോക്ലാം കടന്നുകയറ്റ പ്രശ്നം ഉണ്ടായത്. ചർച്ചകൾക്ക് വഴി തുറന്നിടുേമ്പാൾ തന്നെ അതിർത്തി മുതൽ വ്യാപാരം വരെയുള്ള വിഷയങ്ങളിൽ ചൈനക്കും ഇന്ത്യക്കും പരസ്പര വിശ്വാസം വളർത്താൻ കഴിയുന്നില്ലെന്നർഥം. ഇതിനിടയിൽ മഹാബലിപുരത്തെ ചർച്ചകൾക്ക് നിർണായക വിഷയങ്ങളിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല.
ഭീകരത, അതിർത്തി പ്രശ്നം, പാകിസ്താനോടുള്ള മനോഭാവം എന്നിവ ചർച്ചയുടെ ഭാഗമായി ഉയർത്തിക്കൊണ്ടു വരാൻ ഇന്ത്യക്ക് താൽപര്യമുണ്ട്. വ്യാപാര ബന്ധങ്ങളിൽ കേന്ദ്രീകരിക്കാനാണ് ചൈനക്ക് താൽപര്യം. കശ്മീർ വിഷയം ശ്രദ്ധാപൂർവം വീക്ഷിക്കുന്നുവെന്നാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഷി ജിൻപിങ് പറഞ്ഞത്. ഇന്ത്യയുടെ നിലപാട് ചൈനക്ക് നന്നായി അറിയാമെന്നും ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നും ഇന്ത്യ അതിനോടു പ്രതികരിച്ചു. അയൽപക്ക ബന്ധങ്ങളെക്കുറിച്ച അനൗപചാരിക ചർച്ചകൾക്കു സാധ്യത കുറക്കുന്നതാണ് ഈ സംഭവ വികാസം.
കശ്മീർ വിഷയം ശ്രദ്ധാപൂർവം വീക്ഷിക്കുന്നുവെന്ന് പറഞ്ഞ ഷി ജിൻപിങ്ങിനോട് ഇന്ത്യ നടത്തിയ പ്രതികരണം ദുർബലമായെന്ന കാഴ്ചപ്പാടാണ് കോൺഗ്രസ് പ്രകടിപ്പിച്ചത്. ഹോങ്കോങ്ങിലെ ജനാധിപത്യാനുകൂല പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത് നമ്മൾ കാണുന്നുണ്ട്, സിൻജിയാങ്ങിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നുണ്ട്, ടിബറ്റിലെ അടിച്ചമർത്തലും തെക്കൻ ചൈന കടലിലെ സാഹചര്യങ്ങളും കാണുന്നുണ്ട് എന്നിങ്ങനെ പ്രധാനമന്ത്രി കാര്യാലയത്തിനോ വിദേശകാര്യ മന്ത്രാലയത്തിനോ തിരിച്ചടിച്ചു കൂടായിരുന്നോ എന്നാണ് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ഉന്നയിച്ച ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.