കാർത്തി ചിദംബരത്തെ ഒമ്പതുമണിക്കൂർ ചോദ്യംചെയ്ത് സി.ബി.ഐ
text_fieldsന്യൂഡൽഹി: 2011ൽ 263 ചൈനക്കാർക്ക് അനധികൃതമായി വിസ സംഘടിപ്പിച്ചുനൽകിയെന്ന കേസിൽ കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തെ സി.ബി.ഐ ഒമ്പതുമണിക്കൂർ ചോദ്യംചെയ്തു.
യു.കെ, യൂറോപ് യാത്ര കഴിഞ്ഞ് ബുധനാഴ്ച മടങ്ങിയെത്തിയ കാർത്തിയോട് 16 മണിക്കൂറിനുള്ളിൽ സി.ബി.ഐ മുമ്പാകെ ഹാജരാകണമെന്ന് പ്രത്യേക കോടതി നിർദേശിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടിന് സി.ബി.ഐ ഓഫിസിലെത്തിയ കാർത്തി തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ കാർത്തി ചിദംബരത്തിന് മേയ് 30വരെ അറസ്റ്റിൽനിന്ന് സംരക്ഷണം നൽകി ഡൽഹി കോടതി ഉത്തരവായി.
അനധികൃത വിസയുടെ പേരിലുള്ള സി.ബി.ഐ കേസിനുപിന്നാലെയാണ് ഇ.ഡി കേസെടുത്തത്. കാർത്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡി കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.