ചിന്മയാനന്ദിനെതിരെ പരാതി നൽകിയ യുവതിയെ ജയിലിലടച്ചു
text_fieldsഷാജഹാൻപുർ: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബല ാത്സംഗ പരാതി നൽകിയ യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് നിയമ വിദ്യാർഥിനി കൂടിയായ യുവതിയെ ഉത്തർപ ്രദേശ് പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിൽനിന്ന് സം രക്ഷണം തേടി നൽകിയ ഹരജി കോടതി പരിഗണനക്കെടുക്കുന്നതിന് ഒരു ദിവസം മുമ്പ് വൻ പൊ ലീസ് സന്നാഹവുമായി രാവിലെ ഒമ്പതരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഷാജഹാൻപുരിൽ യുവതി താമസിക്കുന്ന പ്രദേശത്ത് അതിരാവിലെയെത്തിയ പൊലീസ് വ്യൂഹം വീട്ടിലേക്കുള്ള റോഡിൽ ഇരുഭാഗത്തും ഗതാഗതം തടഞ്ഞ ശേഷമായിരുന്നു അറസ്റ്റ്്.
ചെരിപ്പു ധരിക്കാൻ പോലും അനുവദിക്കാതെ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അറസ്റ്റ് മെമ്മോയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചുെവന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് ൈവദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനീത് കുമാർ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുനൽകി. വിദ്യാർഥിനിക്കെതിരെ ഡിജിറ്റൽ, ഫോറൻസിക് തെളിവുകൾ കണ്ടെടുത്തിട്ടുണ്ടെന്നും പലരും മൊഴി നൽകിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തലവൻ നവീൻ അറോറ അവകാശപ്പെട്ടു.
അഞ്ചുകോടി രൂപ ചിന്മയാനന്ദിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നതിന് മതിയായ തെളിവുകളുണ്ട്. ഈ കേസിൽ നേരത്തേ അറസ്റ്റിലായവർ ചിന്മയാനന്ദിന് സന്ദേശങ്ങളയച്ചത് യുവതിയുടെ നിർദേശമനുസരിച്ചാണ്. പണം കിട്ടാതായതോടെ അവർ പരിഭ്രാന്തരാവുകയായിരുന്നുവെന്നും അറോറ പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടിയതായി യുവതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി അന്വേഷണസംഘത്തിലെ ഓഫിസർമാരിലെരാളായ ഭാരതി സിങ് കൂട്ടിച്ചേർത്തു.
അഭിഭാഷകൻ മുഖേന യുവതി ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. കഴിഞ്ഞദിവസം കോടതിയിലേക്ക് പോകവെ, യുവതി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ പൊലീസ്, അവരെ ബലമായി പുറത്തിറക്കി തങ്ങളുടെ വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയിരുന്നു.
അത് ബഹളത്തിൽ കലാശിക്കുകയും മാധ്യമപ്രവർത്തകർ സ്ഥലത്തെത്തുകയും ചെയ്തതോടെ കോടതിയിേലക്ക് പോവാൻ പൊലീസിന് സമ്മതിക്കേണ്ടിവന്നു. ഒട്ടേറെ ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദിെൻറ മേൽനോട്ടത്തിലുള്ള േകാളജിൽ പഠിക്കുന്നതിനിടെ താൻ പലതവണ പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ പരാതി.
ഹോസ്റ്റലിൽ താൻ കുളിക്കുന്ന ദൃശ്യം വിഡിയോയിൽ പകർത്തിയ ചിന്മയാനന്ദ് അതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്ത് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തന്നെ പീഡിപ്പിച്ച രാഷ്ട്രീയ നേതാവിെൻറ പേര് സൂചിപ്പിക്കാെത ആഗസ്റ്റ് 24ന് പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ചിന്മയാനന്ദും സംഘവും മറുപടിയായി പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.