ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം: മൂന്നു പ്രതികൾക്ക് ഏഴു വർഷം തടവ്
text_fieldsബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾക്ക് എൻ.െഎ.എ പ്രത്യേക കോടതി ഏഴു വർഷം തടവ് വിധിച്ചു. ഗൗഹർ അസീസി ഖുമൈനി, കമാൽ ഹസൻ, മുഹമ്മദ് കഫീൽ അക്തർ എന്നിവർക്കാണ് സ്പെഷൽ എൻ.െഎ.എ ജഡ്ജ് സിദ്ധലിംഗ പ്രഭു ശിക്ഷ വിധിച്ചത്.
രണ്ടു പ്രതികൾക്ക് ഏഴര ലക്ഷം വീതവും ഒരാൾക്ക് 10 ലക്ഷം രൂപയും പിഴയും ചുമത്തിയിട്ടുണ്ട്. 14 പ്രതികളുള്ള കേസിൽ മൂവരും കഴിഞ്ഞയാഴ്ച കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് കുടിയേറിയ മൂന്നുപേരും ഇതിനകം ആറു വർഷം ജയിൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. തിഹാർ ജയിലിൽ കഴിയുന്ന യാസിൻ ഭട്കൽ ആണ് കേസിലെ മുഖ്യ പ്രതി.
സ്ഫോടനം നടന്ന് മൂന്നു വർഷത്തിനു ശേഷം പിടിയിലായ യാസിൻ ഭട്കലിന് കഴിഞ്ഞ ഡിസംബറിലാണ് പ്രത്യേക കോടതി കുറ്റം ചുമത്തിയത്. എന്നാൽ, ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.