Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോൾവാൾക്കറുടെ...

ഗോൾവാൾക്കറുടെ വിചാരധാരക്കെതിരെ പോരാടി ചിരാഗ് പിതാവിന്‍റെ പൈതൃകം സംരക്ഷിക്കണം -തേജസ്വി യാദവ്

text_fields
bookmark_border
NDA victory in Bihar because of Modi: Chirag Paswan
cancel

പാറ്റ്​ന: എൽ‌.ജെ.‌പി (ലോക് ജനശക്തി പാർട്ടി) നേതാവായ രാം വിലാസ് പാസ്വാന്‍റെ പൈതൃകം സംരക്ഷിക്കാൻ മകൻ ചിരാഗ് പാസ്വാൻ ആർ.എസ്​.എസിനും ഗോൾവാൾക്കറുടെ വിചാരധാരക്കുമെതിരെ പോരാടണമെന്ന്​ ആർ‌ജെ‌ഡി (രാഷ്​ട്രീയ ജനതാദൾ) നേതാവ് തേജസ്വി യാദവ്​. എൻ.ഡി.എ സഖ്യകക്ഷിയായ എൽ‌.ജെ.‌പിയോട്​ ബി.ജെ.പി കാണിക്കുന്ന അവഗണനക്കെതിരെ ചിരാഗ് ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്ന സാഹചര്യത്തിലാണ്​ തേജസ്വിയുടെ പ്രസ്​താവന.

അധികാരം ലഭിക്കാൻ ബി.ജെ.പി തങ്ങളുടെ ഘടകകക്ഷികളെ പിഴിഞ്ഞെടുത്ത്​ ഉ​പയോഗിക്കുകയും ലഭിച്ച ശേഷം വലിച്ചെറിയുകയുമാണെന്ന്​ തേജസ്വി യാദവ് ആരോപിച്ചു. എൽ‌.ജെ.‌പിയുടെ നേതൃത്വം പിടിച്ചടക്കാൻ ചിരാഗിന്‍റെ അമ്മാവൻ പശുപതി കുമാർ പരാസ്​ നടത്തുന്ന അധികാരവടംവലിയിൽ ബിജെപിയുടെ പങ്കാളിത്തത്തിൽ ചിരാഗ്​ അസ്വസ്​ഥനാണ്​. ഈ സാഹചര്യത്തിൽ, രാഷ്​ട്രീയ ജനതാദളുമായി അടുക്കുന്നതി​െൻറ സൂചന ചിരാഗ്​ പാസ്വാൻ കഴിഞ്ഞദിവസം നൽകിയിരുന്നു. ​


'തേജസ്വി എനിക്ക്​ ഇളയ സഹോദരനെ പോലെ'

'എ​െൻറ പിതാവും ലാലുജിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിനെ എനിക്ക്​ കുട്ടിക്കാലം മുതൽ അറിയാം.​ ഞങ്ങൾ നല്ല സുഹൃത്ത​ുക്കളാണ്​. അവൻ എനിക്ക്​ ഇളയ സഹോദരനെ പോലെയാണ്​. ബിഹാറിൽ തെരഞ്ഞെടുപ്പ്​ വരുന്ന സമയത്ത്​ സഖ്യ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും' - എന്നാണ്​ ചിരാഗ്​ മാധ്യമങ്ങളോട്​ പറഞ്ഞത്​. ഇതിനുള്ള പ്രതികരണമായാണ്, ആർ.എസ്​.എസിനെതിരായ പോരാട്ടം ശക്​തിപ്പെടുത്താൻ തേജസ്വിയുടെ ആഹ്വാനം.


കേന്ദ്രത്തിൽ എൻ.ഡി.എയുടെ ഭാഗമായ എൽ.ജെ.പി ബിഹാറിൽ ഭരണം കൈയാളുന്ന ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനൊപ്പമില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറിനോടുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന്​ സഖ്യം ഉപേക്ഷിച്ച ചിരാഗ്​ ഒറ്റക്കായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്​. നിതീഷിനെതിരെ വോട്ട്​ ചെയ്യാൻ അഭ്യർഥിച്ച ചിരാഗ്​ പക്ഷേ ബി.ജെ.പിയെ പിന്തുണച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ എൽ.ജെ.പിക്ക്​ ആകെ ഒരു സീറ്റ്​ മാത്രമാണ്​ നേടാനായത്​.

ജെ.ഡി.യുവിനെ ഇല്ലാതാക്കി ​ബി.ജെ.പിക്ക്​ കൂടുതൽ സീറ്റ്​ നേടിക്കൊടുക്കുകയായിരുന്നു ത​െൻറ ലക്ഷ്യമെന്നും 2025ൽ എൽ.ജെ.പി നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന്​ ശേഷം ചിരാഗ്​ പറഞ്ഞത്​.

പാർട്ടിയിൽ പിതാവി​െൻറ സഹോദരൻ പശുപതി പരാസുമായുള്ള അധികാര വടംവലി രൂക്ഷമായതിന്​ പിറകേ ബി.ജെ.പി തനിക്കൊപ്പമാണോ അതോ ജെ.ഡി.യുവിനൊപ്പമാണോ എന്ന്​ വ്യക്തമാക്കണമെന്ന്​ ചിരാഗ്​ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ആദ്യം​ എൽ.ജെ.പി എം.പിമാർ ചിരാഗിനെ മാറ്റി പാർട്ടി സ്​ഥാപകൻ രാം വിലാസ്​ പാസ്വാ​െൻറ സഹോദരൻ പശുപതി പരാസിനെ പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവായി നിയമിച്ചതോടെയാണ്​ കലഹം തുടങ്ങിയത്​.

എൽ‌ജെ‌പിയും ആർ.ജെ.ഡിയും തമ്മിലുള്ള ഹൃദ്യമായ ബന്ധം ഓർമിപ്പിച്ച്​ തേജസ്വി

തന്‍റെ പാർട്ടി എല്ലായ്പ്പോഴും രാം വിലാസ് പാസ്വാന്‍റെ കൂടെയായിരുന്നുവെന്ന്​ നിൽക്കുന്നുവെന്നും തേജസ്വി യാദവ്​ പറഞ്ഞു. 2009ൽ എൽ‌ജെ‌പിക്ക് ഒരു എം‌എൽ‌എ പോലും ഇല്ലാതിരുന്നപ്പോൾ ലാലു പ്രസാദ് യാദവാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്. രാഷ്ട്രീയ ജനതാദൾ ക്വാട്ടയിലായിരുന്നു ഇത്​. രാജ്യത്തെ മറ്റേതൊരു നേതാവിനോ പാർട്ടിക്കോ വേണ്ടി ആരെങ്കിലും ഇത്രയധികം ത്യാഗം ചെയ്തിട്ടുണ്ടോ എന്നും തേജസ്വി ചോദിച്ചു. ദലിത് മിശിഹയായ രാം വിലാസിന്‍റെ ജന്മദിനം ആഘോഷിക്കാൻ പാർട്ടി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi YadavChirag PaswanLJP
News Summary - Chirag Paswan can take forward father's legacy only by joining fight against Golwalkar thoughts: Tejashwi
Next Story