പാസ്വാെൻറ മരണത്തിൽ ചിരാഗിന് പങ്കുണ്ടെന്ന്; മോദിക്ക് മുൻമുഖ്യമന്ത്രിയുടെ കത്ത്
text_fieldsപട്ന: ലോക് ജനശക്തി പാർട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാെൻറ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എൻ.ഡി.എ ഘടകകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ കത്ത്.
മരണത്തിൽ പാസ്വാെൻറ മകനും നിലവിൽ എൽ.ജെ.പിയുടെ മേധാവിയുമായ ചിരാഗ് പാസ്വാന് പങ്കുള്ളതായി സൂചിപ്പിച്ച് മോർച്ച അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതിൻ റാം മാഞ്ജിയാണ് കത്തയച്ചത്.
ചികിത്സയിലുള്ള കേന്ദ്രമന്ത്രിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ബുള്ളറ്റിൻ ഇറക്കാതിരുന്നത് സംശയാസ്പദമാണെന്ന് കത്തിൽ ആരോപിക്കുന്നു. പാസ്വാെൻറ മരണശേഷം വിഡിയോ സന്ദേശം തയാറാക്കവെ ചിരികളികളോടെയാണ് ചിരാഗിനെ കാണപ്പെട്ടതെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പിതാവ് ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചിട്ടും സന്ദർശിക്കാൻ താൽപര്യം കാണിക്കാതിരുന്ന മാഞ്ജിയാണ് ഇപ്പോൾ ആക്ഷേപവുമായി വന്നിരിക്കുന്നതെന്നും മരിച്ചുപോയ മനുഷ്യെൻറ പേരിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്നും ചിരാഗ് പ്രതികരിച്ചു.
കേന്ദ്രത്തിൽ എൻ.ഡി.എക്കൊപ്പമാണെങ്കിലും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒഴികെയുള്ള എൻ.ഡി.എ കക്ഷികൾക്കെതിരെ എൽ.ജെ.പി മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.