Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞാൻ മോദിയുടെ ഹനുമാൻ;...

'ഞാൻ മോദിയുടെ ഹനുമാൻ; വേണമെങ്കിൽ നെഞ്ചു കീറി കാണിക്കാം' -ചിരാഗ്​ പാസ്വാൻ

text_fields
bookmark_border
ഞാൻ മോദിയുടെ ഹനുമാൻ; വേണമെങ്കിൽ നെഞ്ചു കീറി കാണിക്കാം -ചിരാഗ്​ പാസ്വാൻ
cancel

പട്​ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അനുയായിയാണ്​ താനെന്ന് ലോക്​ ജൻശക്തി പാർട്ടി (എൽ.ജെ.പി) നേതാവ് ചിരാഗ് പാസ്വാൻ. എൽ.ജെ.പിക്കെതിരെ സംസാരിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും പ്രധാനമന്ത്രിയോട് വിശ്വസ്തത തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിനായി എനിക്ക്​ നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ഉപയോഗിക്കണമെന്നില്ല. അദ്ദേഹം എ​െൻറ ഹൃദയത്തിലാണ്​ ജീവിക്കുന്നത്​​. ഞാൻ അദ്ദേഹത്തി​െൻറ ഹനുമാനാണ്. ആവശ്യമെങ്കിൽ ഞാൻ നെഞ്ച് കീറി കാണിക്കും. " -ചിരാഗ് പാസ്വാൻ പറഞ്ഞു.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്ന നവംബർ 10 കഴിഞ്ഞാൽ ബി.ജെ.പിക്കൊപ്പം ചേർന്ന്​ താൻ സർക്കാർ ഉണ്ടാക്കുമെന്ന്​ ചിരാഗ്​ പാസ്വാൻ കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽ എൻ‌.ഡി.‌എ ഘടകകക്ഷിയായ എൽ.‌ജെ‌.പി, വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ജെ.ഡി.യുവുമായുള്ള സഖ്യത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്​.

എൽ‌.ജെ‌.പി ഒരു വോട്ട് വിഭജനം പാർട്ടിയല്ലാതെ മറ്റൊന്നുമല്ലെന്ന ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിരാഗ് പാസ്വാൻ. ബി.ജെ.പി നൽകാൻ തയാറായതിനേക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്നതിനാലാണ്​ എൽ.ജെ.പി ബിഹാറിൽ എൻ.ഡി.എയിൽ നിന്ന് പുറത്തുപോയതെന്നും സുശീൽ കുമാർ മോദി പറഞ്ഞിരുന്നു.

എല്ലാം നവംബർ 10ന്​ ശേഷം വ്യക്തമാവുമെന്നും ശരിക്കും ഇരട്ട എഞ്ചിനുള്ള സർക്കാർ ബി.ജെ.പി-എൽ.ജ.പി സഖ്യത്തിൽ അധികാരത്തിൽ വരുമെന്നും ചിരാഗ്​ പാസ്വാൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chirag PaswanLJPbihar election 2020BJP
News Summary - Chirag Paswan says he is PM Modi’s Hanuman
Next Story