ബിഹാർ തെരഞ്ഞെടുപ്പ്: റാം വിലാസ് പാസ്വാെൻറ എൽ.ജെ.പി ഒറ്റക്ക് മത്സരിച്ചേക്കും
text_fieldsപട്ന: വരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ റാം വിലാസ് പാസ്വാെൻറ ലോക് ജനശക്തി പാർട്ടി ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ഇതോടെ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്കൊപ്പം എൽ.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് ഉറപ്പായി.മുഖ്യമന്ത്രി നിതീഷ് കുമാറും എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനും തമ്മിൽ നിലനിൽക്കുന്ന വടംവലിയാണ് ഇത്തരത്തെിലൊരു നടപടിയിൽ കലാശിച്ചത്. എൽ.ജെ.പി ജെ.ഡി.യുവിനെതിരെ സ്ഥാനാർഥികളെ നിർത്തുമെന്നാണ് സൂചന.
എന്നാൽ, ബി.ജെ.പി മത്സരിക്കുന്ന ഇടങ്ങളിൽ പാർട്ടി സ്ഥാനാർഥിയെ നിർത്തിയേക്കില്ല.ബി.ജെ.പി ബന്ധം തുടർന്നുതന്നെ 143 സീറ്റിൽ ഒറ്റക്ക് മത്സരിക്കുക, തെരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാം എന്നതാണ് എൽ.ജെ.പി നിലപാട്. നിതീഷിനെ വെട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയരാനുള്ള ശ്രമമാണ് ചിരാഗിേൻറത്.
ഡൽഹിയിൽ നടക്കുന്ന യോഗത്തിന് പാർട്ടിയുടെ സുപ്രധാന നേതാക്കളായ വീണ ദേവി, സുറബ്ജൻ സിങ്, രാജു തിവാരി, പ്രിൻസ് രാജ്, കാളി പാണ്ഡേ, അബ്ദുൽ ഖാലിദസ് എന്നിവർ പങ്കെടുക്കും.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന യോഗം കേന്ദ്രമന്ത്രിയും ചിരാഗിെൻറ പിതാവുമായ റാം വിലാസ് പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.പാസ്വാനെ ഹൃദയ ശസ്ത്രക്രിയക്ക് വധേയനാക്കിയതായി ചിരാഗ് ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി നിതീഷ്കുമാറുമായി യോജിക്കാൻ കഴിയില്ലെന്ന പ്രഖ്യാപനേത്താടെ ഒറ്റക്ക് മത്സരിക്കാനുള്ള നീക്കം ചിരാഗ് നേരത്തെ തന്നെ ശക്തിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ മെരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും അന്തിമ തീരുമാനമായിരുന്നില്ല.
അതേസമയം തെരഞ്ഞെടുപ്പിൽ തുല്യസീറ്റുകളിൽ മത്സരിക്കാൻ ജനതാദൾ യുനൈറ്റഡും (ജെ.ഡി.യു) ബി.ജെ.പിയും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകളിൽ ജെ.ഡി.യുവിന് 122 സീറ്റുകളും ബി.ജെ.പിക്ക് 121 സീറ്റും ലഭിക്കുമെന്നാണ് അറിയുന്നത്. എൽ.ജെ.പിക്കുള്ള സീറ്റുകൾ ബി.ജെ.പിയുടെ അക്കൗണ്ടിൽനിന്നും നൽകുമെന്നായിരുന്നു റിപ്പോർട്ട്.
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പുറത്ത് വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.