പഞ്ചാബ് സർക്കാറിനെതിരെ വീണ്ടും വെടിപൊട്ടിച്ച് സിദ്ദു
text_fieldsചണ്ഡിഗഢ്: പഞ്ചാബിൽ പാർട്ടി സർക്കാറിനെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു വീണ്ടും രംഗത്ത്. 2015ലെ കോട്കപുര വെടിവെപ്പ് കേസിെൻറ ഗതി ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ തിങ്കളാഴ്ച വാർത്തസമ്മേളനം നടത്തിയാണ് സിദ്ദു ആഞ്ഞടിച്ചത്. വെടിവെപ്പു കേസിൽ കുറ്റപത്രം എവിടെയെന്ന് ചോദിച്ച സിദ്ദു, കോടതി നിർദേശിച്ച ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, വാർത്തസമ്മേളനത്തിനുപിന്നാലെ മന്ത്രിസഭയിലെ തെൻറ വിശ്വസ്തൻ പർഗത് സിങ്ങിെൻറ സാന്നിധ്യത്തിൽ സിദ്ദു മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുമായി കൂടിക്കാഴ്ച നടത്തി. ഇതിെൻറ വിശദാംശങ്ങൾ അറിവായിട്ടില്ല.
മുൻ ഡി.ജി.പി സുമേധ് സിങ് സൈനിക്ക് ജാമ്യം നൽകിയതിനെയും സിദ്ദു ചോദ്യം ചെയ്തു. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിെച്ചന്ന സംഭവത്തിൽ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സൈനിയും പ്രതിയാണ്. ഇതിനുപുറമെ, സംസ്ഥാന അഡ്വക്കറ്റ് ജനറലായ എ.പി.എസ്. ഡിയോളിെൻറയും ഡി.ജി.പി സഹോത്തയുടെ നിയമനത്തിനെതിരെയും സിദ്ദു പ്രതിഷേധമുയർത്തിവരുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.