കോപ്ടർ കോഴ: എസ്.പി ത്യാഗിയുടെ കസ്റ്റഡി നീട്ടി
text_fieldsന്യൂഡൽഹി: 450 കോടി രൂപയുടെ അഴിമതി നടന്ന അഗസ്റ്റ വെസ്റ്റലൻഡ് കോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യോമസനേ മുൻ മേധാവി എസ്.പി ത്യാഗി അടക്കമുള്ളവരുടെ കസ്റ്റഡി മൂന്നു ദിവസത്തേക്ക് കൂടി നീട്ടി. മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തീകരിക്കണമെന്നും കോടതി സി.ബി.െഎയോട് ആവശ്യപ്പെട്ടു.
അഗസ്റ്റ വെസ്റ്റലൻഡിലെ ഉന്നത ഉദ്യോഗസ്ഥനുമായി തെൻറ ഒൗദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയ ത്യാഗി ഒൗദ്യോഗകി പദവി ദുരുപയോഗം ചെയ്തെന്നും സി.ബി.െഎ േകാടതിയെ അറിയിച്ചു. നാലു ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് എസ്.പി ത്യാഗിയടക്കം മൂന്നുപേരെ കോടതിയിൽ ഹാജരാക്കിയത്.
സ്വിറ്റ്സർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ലഭിച്ച രേഖകൾ ഇവരുടെ കൈവശമായതിനാൽ കസ്റ്റഡിയിലുളള ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് സി.ബി.െഎ അറിയിച്ചു. ഇടപാടിലെ ഇടനിലക്കാരെൻറ സ്വിറ്റ്സർലൻഡിലെ വീട്ടിൽ നിന്ന് ഇന്ത്യാ ഗവൺമെൻറിെൻറ അതീവ രഹസ്യ രേഖ കണ്ടെത്തിയിട്ടുണ്ട്. ത്യാഗിയുടെ ആദായ നികുതി റിേട്ടൺ രേഖകളിൽ വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ സൂചിപ്പിട്ടില്ല. മറ്റ്രാജ്യങ്ങളിൽ നിന്ന് ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തിൽ ചോദ്യം െചയ്യൽ ആവശ്യമാണെന്നും സി.ബി.െഎ കോടതിയെ അറിയിച്ചു.
അതേസമയം എല്ലാ രേഖകളും സി.ബി.െഎയുടെ കൈവശമുണ്ടെന്ന് ത്യാഗിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അറസ്റ്റു ചെയ്യുന്നത് സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങൾ പോലും സി.ബി.െഎ ലംഘിച്ചു. അന്വേഷണം അവസാനിക്കാത്തത് കസ്റ്റഡി നീട്ടുന്നതിന് ന്യായീകരണമല്ലെന്നും ത്യാഗിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.