ക്രിസ്ത്യൻ പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: ക്രിസ്ത്യൻ നേതാക്കളുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ആർച്ച് ബിഷപ്പ് അനിൽ ജെ.ടി കൂട്ടോ അടങ്ങുന്ന സംഘത്തെ രാഷ്ട്രപതി സ്വീകരിച്ചു.
ബിഷപ്പ് സുബോധ് മൊണ്ടൽ, ബിഷപ്പ് പോൾ സ്വരൂപ്, ഡോ. മൈക്കൽ വില്യംസ്, തെഹ്മിന അറോറ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൃസ്ത്യൻ സമൂഹത്തിന്റെ വിവിധ ആശങ്കകൾ വിശദീകരിക്കുന്ന നിവേദനം സംഘം രാഷ്ട്രപതിക്ക് സമർപ്പിച്ചു.
ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് പോലുള്ള സംസഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിച്ചു. രാജ്യത്ത് കൃസ്ത്യൻ മത വിഭാഗത്തിന് നേരെ നടക്കുന്ന അക്രമങ്ങൾ തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് രാജ്യത്തെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നാണ് താൻ വിശ്വിസിക്കുന്നതെന്നും അവർ പറഞ്ഞു.
നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ തന്‍റെ പരിഗണനയിൽ ഉണ്ടാവുമെന്നും കൃസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങൾ തടയുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.