ഹെലികോപ്ടർ ഇടപാട്: ജയിലിൽ പ്രത്യേക സെൽ വേണമെന്ന് ക്രിസ്ത്യൻ മിഷേൽ
text_fieldsന്യൂഡൽഹി: തിഹാർ ജയിലിൽ പ്രത്യേക സെൽ വേണമെന്ന ആവശ്യവുമായി അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ ്ടർ ഇടപാട് േകസിൽ സി.ബി.െഎ കസ്റ്റഡിയിലുള്ള ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ. ഇക്കാര്യം ചൂ ണ്ടിക്കാട്ടി ഡൽഹി പട്യാല കോടതിയിൽ പ്രത്യേക അപേക്ഷ മിഷേൽ നൽകി.
ഡിസംബർ അഞ്ചിനാണ് ദുബൈയിൽ നിന്ന് ക്രിസ്ത ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന മിഷേലിെൻറ ആവശ്യം തള്ളിയ ഡൽഹി പാട്യാല ഹൗസ് കോടതി ചോദ്യം ചെയ്യുന്നതിനുവേണ്ടി അഞ്ചു ദിവസത്തേക്ക് സി.ബി.െഎക്ക് വിട്ടുകൊടുത്തു. ഡിസംബർ 28ന് മിഷേലിന്റെ കസ്റ്റഡിയിൽ കാലാവധി കഴിയും.
യു.പി.എ ഭരണകാലത്ത് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികളുടെ യാത്രക്കായി ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡിൽ നിന്ന് 12 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാറിൽ 362 കോടിയുടെ കോഴ ഇടപാട് നടന്നുവെന്നാണ് കേസ്. ഇതിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ കൈപ്പറ്റിയെന്നാണ് കേസ്.
എ.കെ. ആൻറണി പ്രതിരോധമന്ത്രി ആയിരുന്നപ്പോഴാണ് വിവാദമുയർന്നതും അന്വേഷണം തുടങ്ങിയതും. വെസ്റ്റ്ലൻഡ് കമ്പനിക്കുവേണ്ടി ഇന്ത്യൻ നേതാക്കളെ സ്വാധീനിക്കാൻ ഇടനിലക്കാരനായത് ക്രിസ്ത്യൻ മിഷേൽ ജെയിംസ് ആണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് മിഷേൽ ദുബൈയിൽ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.