കോപ്ടർ ഇടപാട്: ഇടനിലക്കാരനെ ഇന്ത്യക്ക് വിട്ടുനൽകാൻ ദുബൈ കോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.െഎ.പി ഹെലികോപ്ടർ ഇടപാടിൽ രാജ്യം അന്വേഷിക്കുന്ന ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ ജെയിംസിനെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇന്ത്യക്ക് വിട്ടു നൽകാൻ ദുബൈ കോടതി ഉത്തരവ്. കോപ്ടർ ഇടപാടിൽ കൈക്കൂലിക്ക് ഇടനില നിന്നത് ക്രിസ്ത്യൻ മിഷേൽ ആെണന്നാണ് ആരോപണം. കഴിഞ്ഞവർഷമാണ് ഇയാൾ യു.എ.ഇയിൽ അറസ്റ്റിലായത്.
പ്രസിഡൻറ്, പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ എന്നിവർക്ക് സഞ്ചരിക്കാൻ 12 ഹെലികോപ്ടർ വാങ്ങാൻ 2007ൽ മുൻ യു.പി.എ സർക്കാറിെൻറ കാലത്താണ് ഇന്ത്യ ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയുമായി 3727 കോടിയുടെ കരാറുണ്ടാക്കുന്നത്. കൈക്കൂലി ആരോപണത്തെ തുടർന്ന് 2014ൽ കരാർ റദ്ദാക്കി. ഹെലികോപ്ടർ നൽകേണ്ട അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയുടെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്ക ഇറ്റലിയിൽവെച്ച് ക്രിസ്ത്യൻ മിേഷൽ അടക്കം മൂന്ന് ഇടനിലക്കാർ വഴി ഇന്ത്യയിലുള്ളവർക്ക് കൈക്കൂലി നൽകിയെന്നാണ് ആരോപണമുയർന്നത്. 350 കോടിയോളം കൈക്കൂലിയായി നൽകിയെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. 2016ൽ കൈക്കൂലി വാങ്ങിയ കുറ്റത്തിന് മുൻ ഇന്ത്യൻ വ്യോമസേന മേധാവി എസ്.പി. ത്യാഗി (72) അറസ്റ്റിലായി. ത്യാഗിയുടെ ബന്ധുക്കളടക്കം എട്ടുപേർക്കെതിരെയും കേസുണ്ട്.
കൈക്കൂലി ആരോപണം ഉയർന്ന ഉടൻ കരാർ റദ്ദാക്കുകയും സി.ബി.െഎയെ അന്വേഷണച്ചുമതല ഏൽപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നിലപാട്. കോപ്ടർ ഇടപാടിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയാൻ തെൻറ കക്ഷിക്കുമേൽ സമ്മർദമുണ്ടായിരുന്നതായി കഴിഞ്ഞ ജൂലൈയിൽ ക്രിസ്ത്യൻ മിഷേലിെൻറ അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കാമെന്നായിരുന്നു ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ പകരം വാഗ്ദാനമെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ, സി.ബി.െഎ ഇൗ ആരോപണം നിേഷധിച്ചു. അതേസമയം, മിഷേലിനെ വിട്ടയക്കുമെന്ന യു.എ.ഇ കോടതിയുടെ ഉത്തരവ് സി.ബി.െഎ സ്ഥിരീകരിച്ചിട്ടില്ല.
മിഷേലിനെ കാണാനില്ലെന്ന് അഭിഭാഷകൻ
ദുബൈ: കോടതി ഉത്തരവ് ്വന്നതിനു പിന്നാലെ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ ജെയിംസിനെ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിെൻറ അഭിഭാഷകൻ അമൽ അൽസുബി രംഗത്തെത്തി. കഴിഞ്ഞവർഷം യു.എ.ഇയിൽ അറസ്റ്റിലായ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവിെൻറ സാഹചര്യത്തിൽ മിഷേലിനെ കണ്ടാൽ അറസ്റ്റ് ചെയ്യും. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒക്ടോബർ രണ്ടു വരെ സമയമുണ്ടെന്നും അമൽ എൻ.ഡി.ടി.വിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.