ക്രിസ്ത്യൻ മിഷേൽ സോണിയ ഗാന്ധിയുടെ പേര് പരാമര്ശിച്ചെന്ന് ഇ.ഡി
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.െഎ.പി ഹെലികോപ്ടർ ഇടപാടിൽ സി.ബി.െഎ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കസ്റ്റഡിയിൽ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുട െ പേര് പറഞ്ഞതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പട്യാല കോടതിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.
‘മിസിസ് ഗാന ്ധി’, ‘ഇറ്റാലിയൻ വനിതയുടെ മകൻ’ എന്നിങ്ങനെ ഇടനിലക്കാരൻ ചോദ്യംചെയ്യലിൽ പറഞ്ഞുവെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിശദീകരിച്ചത്.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ‘ഇറ്റാലിയൻ വനിതയുടെ മകൻ’ ക്ര ിസ്ത്യൻ മിഷേലിനോട് പറഞ്ഞുവെന്നും എൻഫോഴ്സ്മെൻറിെൻറ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.
ക്രിസ് ത്യൻ മിഷേൽ അന്വേഷണവുമായി സഹകരിക്കുന്നില്ല, ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല, പരസ്പരവിരുദ്ധമായി സംസാരിക ്കുന്നു എന്നാണ് ഇ.ഡി നേരേത്ത പറഞ്ഞുകൊണ്ടിരുന്നത്. അതിനു പിന്നാലെയാണ് സോണിയ, രാഹുൽ എന്നിവരുടെ പേരുകളെക്കുറിച്ച സൂചന ലഭിച്ചുവെന്ന് ഇേപ്പാൾ കോടതിയെ അറിയിച്ചത്.
അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ക്രിസ്ത്യൻ മിഷേൽ ഇപ്പോൾ ഇ.ഡിയുടെ കസ്റ്റഡിയിലുള്ളത്. യു.എ.ഇയിൽനിന്നാണ് മിഷേലിനെ ഇന്ത്യക്ക് കൈമാറിക്കിട്ടിയത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാനാണ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഒരാഴ്ചകൂടി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.
ഇൗ മാസം നാലിന് യു.എ.ഇയിൽ വെച്ച് സി.ബി.െഎയാണ് മിഷേലിനെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. 2010 ഫെബ്രുവരി എട്ടിന് ഒപ്പുവെച്ച അഗസ്റ്റ കോപ്ടർ കരാറിലൂടെ ഖജനാവിന് 398.21 ദശലക്ഷം യൂറോ (2666 കോടി രൂപ) നഷ്ടമുണ്ടായെന്നാണ് സി.ബി.െഎ കണ്ടെത്തൽ. 2016 ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ക്രിസ്ത്യൻ മിഷേൽ 30 ദശലക്ഷം യൂറോ (225 കോടി) കമീഷനായി കൈപ്പറ്റിയെന്നും സി.ബി.െഎ ആരോപിച്ചിരുന്നു.
മോദിസർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുന്നു –കോൺഗ്രസ്
ന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലൻഡ് കോപ്ടർ ഇടനിലക്കാരൻ കസ്റ്റഡിയിലുള്ള ക്രിസ്ത്യൻ മിഷേൽ കോഴ ഇടപാടിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരു സൂചിപ്പിച്ചുവെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ‘വെളിപ്പെടുത്തൽ’ മോദിസർക്കാർ ഒരുക്കുന്ന രാഷ്ട്രീയ തട്ടിപ്പും പ്രതികാരവുമാണെന്ന് കോൺഗ്രസ്.
നെഹ്റു കുടുംബാംഗങ്ങളുടെ പേരു പറയാൻ ക്രിസ്ത്യൻ മിഷേലിനുമേൽ വൻസമ്മർദമുണ്ടെന്ന റിപ്പോർട്ടുകൾ നേരേത്ത പുറത്തുവന്നതാണെന്ന് പാർട്ടി വക്താവ് ആർ.പി.എൻ. സിങ് ചൂണ്ടിക്കാട്ടി. ഇൗ കേസിൽ ബി.ജെ.പി എന്താണു ലക്ഷ്യമിടുന്നതെന്ന് എല്ലാവർക്കും അറിയാം. സർക്കാർ ഏജൻസികൾ മറഞ്ഞുനിന്ന് ഒരു വ്യക്തിയുടെ പേരു പറയാൻ ‘ചൗക്കീദാർ’ സമ്മർദം ചെലുത്തുന്നത് എന്തിനെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഫോഴ്സ്മെൻറിെൻറ കോടതിയിലെ വെളിപ്പെടുത്തലിനു പിന്നാലെ നെഹ്റു കുടുംബത്തെ ലക്ഷ്യമിട്ട് ബി.ജെ.പിയും കളത്തിലിറങ്ങി. മിഷേലിെൻറ വെളിപ്പെടുത്തലിൽ പറയുന്ന എല്ലാ സൂചനകളും നെഹ്റു കുടുംബത്തിെൻറ പങ്കാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.