Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രൈസ്​തവ...

ക്രൈസ്​തവ ആരാധനാലയങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ച്​ ക്രിസ്​ത്യൻ സംഘടന

text_fields
bookmark_border
ക്രൈസ്​തവ ആരാധനാലയങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ച്​ ക്രിസ്​ത്യൻ സംഘടന
cancel

മംഗളൂരു: ഉഡുപ്പി കർക്കളയിൽ ക്രൈസ്​തവ പ്രാർഥനാലയത്തിന്​ നേരെ നടന്ന ആക്രമണത്തെ അപലപിച്ച്​ ക്രിസ്​ത്യൻ സംഘടന. ക്രിസ്​ത്യൻ ഒക്കുട്ട എന്ന സംഘടനയുടെ പ്രസിഡന്‍റ്​ പ്രശാന്ത്​ ജാറ്റണയാണ്​ അക്രമത്തെ അപലപിച്ച്​ രംഗത്തെത്തിയത്​. പ്രാർഥനഹാളിൽ കുട്ടികൾക്കും സ്​ത്രീകൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിസ്​ത്യാനികളുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിൽ വെള്ളിയാഴ്ച പ്രാർഥന നടക്കുന്നതിനിടയിലാണ്​ ആക്രമണമുണ്ടായത്​. ചിലർ തീവ്രവാദികളെ പോലെ പള്ളിയിലെത്തുകയും പിന്നീട്​ മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിച്ച്​ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന്​ പ്രശാന്ത്​ പറഞ്ഞു. സ്​ത്രീകളോട്​ പോലും ഇവർ മോശമായി പെരുമാറി. പ്രതികളെ ഉടൻ അറസ്റ്റ്​ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഉഡുപ്പി കർക്കളയിൽ ക്രിസ്​ത്യൻ പ്രാർഥനാലയത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെ പരസ്യമായി ആക്രമണത്തിന്​ ആഹ്വാനം ചെയ്​ത്​ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി) രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ ​പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്​ കടന്ന്​ മർദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങൾക്ക്​ നേ​െ​ര​ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജും രംഗത്തെത്തിയത്​.

'നിരവധി വർഷങ്ങളായി ജില്ലയിൽ മതപരിവർത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇവരെ നിലക്കുനിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക്​ നേരെ ഞങ്ങൾ ആക്രമണം അഴിച്ചുവിടും. ഏറെക്കാലമായി മതംമാറ്റത്തിനെതി​െ​ര ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ്​ (കാർക്കളയി​െല) ദേവാലയം ഞങ്ങൾ ആക്രമിച്ചത്​. ഗണേശോത്സവം ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ, പ്രാർത്ഥനയുടെ പേരിൽ മതപരിവർത്തനം നടത്താൻ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവർത്തനം ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ലേ? നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ആക്രമണം തുടരും' -ആക്രമണത്തിന്​ ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:church attack
News Summary - Christian organization condemns attack on Christian places of worship
Next Story