ക്രിസ്തുമത വിശ്വാസികളെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; മതം മാറ്റ നിരോധന നിയമപ്രകാരം കേസ്
text_fieldsന്യൂഡൽഹി: ഞായറാഴ്ച പ്രാർഥനക്കെത്തിയ പാസ്റ്റർ അടക്കമുള്ള ക്രിസ്തുമത വിശ്വാസികളെ ജയ് ശ്രീറാം വിളിപ്പിച്ച് സംഘ് പരിവാർ പ്രവർത്തകർ ആക്രമിച്ചു. അതിന് ശേഷം പൊലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യിച്ച് 'ലവ് ജിഹാദി'െൻറ പേരിലുണ്ടാക്കിയ മതം മാറ്റ നിരോധന നിയമപ്രകാരം അവർക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തു.
പുതുവർഷത്തിലെ ആദ്യ ഞായറാഴ്ച ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽപ്രാർഥനക്കെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ലാത്തി കൊണ്ടടിച്ച് തെരുവിലൂടെ വലിച്ചിഴച്ചത്. ആക്രമണത്തിൽ നേഹ എന്ന സ്ത്രീക്ക് കൈക്കും നൈന എന്ന പതിനാലുകാരിക്ക് കാലിനും ഒടിവുണ്ട്. ജയ് ശ്രീറാം വിളിക്കണമെന്നും യേശു ക്രിസ്തുവിനെ നിന്ദിക്കണമെന്നും ആവശ്യപ്പെട്ട ബജ്റംഗ്ദളുകാർ അല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ബജ്റംഗ്ദൾ സിറ്റി കൺവീനർ രാം ലഖൻ വർമയുടെ പരാതിയിൽ പൊലീസ് വിവാദ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 15ഓളം പേർ നടത്തുന്ന പ്രാർഥന മതം മാറ്റാനുള്ളതായിരുന്നുവെന്നാണ് വർമയുടെ പരാതി. തമിഴ്നാട്ടുകാരനായ പാസ്റ്റർ ഡേവിഡിനും കന്യാകുമാരിയിൽ നിന്ന് അദ്ദേഹത്തെ കാണാൻ വന്ന ജഗനും അവർ തമാസിച്ച കെട്ടിടത്തിെൻറ ഉടമകൾക്കെതിരെയുമാണ് കേസെടുത്തത്. മതംമാറ്റ ആരോപണം ഡേവിഡ് തള്ളിക്കളഞ്ഞു. പ്രാർഥനക്ക് സ്വന്തം നിലക്ക് വന്നവരെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.