‘വീട്ടിൽപോലും പ്രാർത്ഥിക്കാൻ അനുവദിക്കുന്നില്ല’; ക്രിസ്ത്യൻ സംഘടനകളുടെ ജന്തർമന്ദർ പ്രതിഷേധത്തിൽ രോഷമിരമ്പി
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, പുരോഹിതൻമാരുടെ അറസ്റ്റുകൾ എന്നിവക്കെതിരെ ക്രിസ്ത്യൻ സമുദായാംഗങ്ങൾ ഞായറാഴ്ച ജന്തർമന്ദറിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. “ആളുകളെ നിർബന്ധപൂർവം ക്രിസ്ത്യാനിസത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നുവെന്ന് ഞങ്ങൾക്കെതിരെ ആരോപിക്കുന്നു. പള്ളികൾ ആക്രമിക്കപ്പെടുന്നു. നമ്മുടെ ആളുകളെ മർദ്ദിക്കുന്നു. അറസ്റ്റുചെയ്യുന്നു. കമ്മ്യൂണിറ്റി അംഗങ്ങൾ നിരന്തരമായ പരിഭ്രാന്തിയിലാണ് ജീവിക്കുന്നത്” -ഉത്തർപ്രദേശിൽ നിന്നുള്ള സ്റ്റീഫൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2021ൽ 525 അതിക്രമ കേസുകളും 2022ൽ 600 കേസുകളും ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾക്കെതിരെ രാജ്യത്തുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ ഇത്തരം കേസുകളുടെ എണ്ണം 2020ൽ 70 ആയിരുന്നത് 2022ൽ 183 ആയി ഉയർന്നു. സ്റ്റീഫൻ പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് സംസ്ഥാന പൊലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണെന്ന് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നുള്ള ശിവ്പാൽ ആരോപിച്ചു. “ഞങ്ങളുടെ വീടുകളിൽ പ്രാർത്ഥിക്കാൻ പോലും ഞങ്ങൾക്ക് അനുവാദമില്ല. ഒരു ജന്മദിന ആഘോഷത്തിനിടെ പ്രാർത്ഥന നടത്തിയതിന് ഏതാനും സ്ത്രീകളെ അറസ്റ്റ് ചെയ്തു” -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.