ത്രിപുരയിൽ പള്ളി തകർത്ത സംഭവം; ഹൈകോടതി സ്വമേധയാ കേസെടുത്തു
text_fieldsഅഗർത്തല: ത്രിപുരയിലെ പനിസാഗറിൽ മുസ്ലിം പള്ളിയും വീടുകളും കച്ചവടസ്ഥാപനങ്ങളും തകർത്ത സംഭവത്തെക്കുറിച്ച് നവംബർ 10നകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ത്രിപുര ഹൈകോടതി.ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് സുഭാഷിഷ് തലപത്ര എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത ഹരജിയിലാണ് ബിപ്ലവ് കുമാർ ദേബ് സർക്കാറിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടത്.
സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ 26നാണ് വടക്കൻ ത്രിപുരയിലെ പനിസാഗർ സബ് ഡിവിഷനിൽപെട്ട ചംതില്ലയിൽ വിശ്വഹിന്ദു പരിഷത്തിെൻറ ജാഥക്കിടയിൽ മുസ്ലിം പള്ളി തകർക്കുകയും രണ്ട് കടകൾ അഗ്നിക്കിരയാക്കുകയും ചെയ്തത്.
റോവ ബസാറിൽ മുസ്ലിംകളുടെ മൂന്നു വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിക്കുകയും ചെയ്തതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരാധനാലയങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സിദ്ധാർഥ് ശങ്കർ ദേ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.