കോവിഡ് ഭേദമായവർ യോഗ, ധ്യാനം, പ്രാണായാമം എന്നിവ ശീലമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം
text_fieldsന്യൂഡൽഹി: കോവിഡ് ഭേദമായവർക്കുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും പ്രാണായാമവുംാ ധ്യാനവും ശീലമാക്കണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാം. മാസ്ക്, ഹാൻഡ് സാനിറ്റൈസർ സാമൂഹിക അകലം എന്നിവ തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൂടുവെള്ളം നന്നായി കുടിക്കണം, ചെറുവ്യായാമം ചെയ്യണം, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണം, മദ്യവും സിഗരറ്റും പൂർണമായും ഒഴിവാക്കണം എന്നിവയെല്ലാമാണ് മറ്റ് പ്രധാന നിർദേശങ്ങൾ. രോഗിയെ ഡിസ്ചാർജ് ചെയ്താലും ആരോഗ്യപ്രവർത്തകർ ഏഴ് ദിവസത്തേക്ക് എങ്കിലും അവരുടെ ആരോഗ്യവിവരങ്ങൾ നിരന്തരമായി അന്വേഷിക്കണമെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
കോവിഡ് രോഗികൾ ഉപയോഗിക്കേണ്ട ആയൂഷ് മരുന്നുകളുടെ വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.