സി.െഎയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് എസ്.െഎയുടെ ആത്ഹമത്യാശ്രമം
text_fieldsചെന്നൈ: കൊടൈക്കനാലിനു സമീപം കീഴ്മല താണ്ടിക്കുടി പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറുടെ അസഭ്യവർഷത്തിൽ മനംനൊന്ത സബ് ഇൻസ്പെക്ടർ ആത്മഹത്യാശ്രമം നടത്തി. സഹപ്രവർത്തകരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിക്കുകയായിരുന്നു. എസ്.െഎ മുരുകേശനാണ് തിങ്കളാഴ്ച രാവിലെ നോട്ടീസ് ബോർഡിൽ തെൻറ മരണത്തിന് കാരണക്കാരൻ സർക്കിൾ ഇൻസ്പെക്ടർ ശുഭകുമാറാണെന്ന് എഴുതിവെച്ച് സ്റ്റേഷൻ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
നോട്ടീസ് ബോർഡിൽ മുരുകേശൻ എഴുതുന്നത് മറ്റു പൊലീസുകാർ ശ്രദ്ധിച്ചിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പിന്നീട് നോട്ടീസ് ബോർഡ് ശ്രദ്ധിച്ചതോടെ സഹപ്രവർത്തകർ മുകൾനിലയിലേക്ക് പാഞ്ഞെത്തി. ഫാനിൽ കെട്ടി തൂങ്ങി മരിക്കാനുള്ള മുരുകേശെൻറ ശ്രമം ഇവർ വിഫലമാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ദിണ്ഡിഗൽ ജില്ല പൊലീസ് സൂപ്രണ്ട് ശക്തിവേൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.