കുട്ടിക്കടത്ത്: ബി.ജെ.പി എം.പി രൂപ ഗാംഗുലിയുടെ വീട്ടിൽ പരിശോധന
text_fieldsകൊൽക്കത്ത: കുട്ടിക്കടത്ത് കേസിൽ ബി.ജെ.പി എം.പി രൂപ ഗാംഗുലിയെ പശ്ചിമബംഗാൾ സി.െഎ.ഡി ചോദ്യംചെയ്തു. ദക്ഷിണ െകാൽക്കത്തയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് ഒരു സംഘം ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. കേസിൽ അറസ്റ്റിലായ മുൻ ബി.ജെ.പി വനിത ഘടകം ജനറൽ സെക്രട്ടറി ജൂഹി ചൗധരിയുമായി രൂപ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ചാണ് ഇവരോട് ചോദിച്ചതെന്ന് മുതിർന്ന സി.െഎ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇൗ വർഷം ആദ്യമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് കുട്ടിക്കടത്ത് റാക്കറ്റിനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. നിയമവിരുദ്ധമായ ദത്തെടുക്കൽ കരാർ വഴി നവജാത ശിശുക്കളെയടക്കം വിദേശേത്തക്ക് വിൽപന നടത്തുന്നതായി ഇതിൽ കണ്ടെത്തി. ചൗധരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ചോദിച്ചതെന്നും കുറച്ചു േചാദ്യങ്ങൾക്കുകൂടി അവർ മറുപടി പറയേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യക്കും മറ്റ് രണ്ടു നേതാക്കൾക്കും ഇതേ കേസിൽ ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് സി.െഎ.ഡി സമൻസ് അയച്ചിരുന്നു. ഡാർജീലിങ്ങിലെ ശിശു സംരക്ഷണ ഏജൻസി മേധാവി, ശിശുക്ഷേമ സമിതി അംഗം എന്നിവരടക്കം നിരവധി പേരെ കുട്ടികളെ കടത്തിയ കുറ്റം ചുമത്തി നേരത്തേ അറസ്റ്റ്ചെയ്തിരുന്നു.
ജൂഹി ചൗധരിെക്കാപ്പം ചിൽഡ്രൻസ് ഹോമിെൻറ ദത്തെടുക്കൽ ഒാഫിസർ സോനാലി മോണ്ഡൽ, ചെയർപേഴ്സൻ ചന്ദന ചക്രബർത്തി, സഹോദരൻ മനാസ് ഭൗമിക് എന്നിവരെയും അറസ്റ്റ്ചെയ്തിട്ടുണ്ട്. ഒരു വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള 17 കുട്ടികളെ ഇവർ വിൽപന നടത്തിയതായാണ് കണ്ടെത്തിയത്. നോർത്ത് 24 പർഗാന ജില്ലയിലെ ബദൂരിയയിലെ നഴ്സിങ് ഹോമുകളിലും ചില വീടുകളിലും കഴിഞ്ഞ വർഷം നടത്തിയ റെയ്ഡിനെ തുടർന്നാണ് വൻ റാക്കറ്റിനെക്കുറിച്ച് അറിഞ്ഞത്.
തനിക്കെതിരെ കുറ്റങ്ങൾ ഒന്നുംതന്നെയില്ലെന്നും അവർ ചോദിച്ച ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടികൾ പറഞ്ഞിട്ടുെണ്ടന്നും പ്രതികരിച്ച രൂപ, ഇത് രാഷ്ട്രീയ പകപോക്കലിെൻറ ഭാഗമാണെന്നും കൂട്ടിച്ചേർത്തു.
#Visuals from Kolkata: CID team reaches residence of BJP MP Roopa Ganguly to question her in connection with child trafficking case pic.twitter.com/B7KphtvB5O
— ANI (@ANI_news) July 29, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.