സിനിമയും സാമ്പത്തിക മാന്ദ്യവും: വിവാദ പ്രസ്താവന മന്ത്രി പിൻവലിച്ചു
text_fieldsന്യൂഡൽഹി: സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് സിനിമകൾ ഹിറ്റാവുന്നതെന്ന വിവാദ പ്രസ്താവന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പിൻവലിച്ചു. ശനിയാഴ്ച മുംബൈയിലായിരുന്നു പ്രസ്താവന. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്നു സിനിമകൾ ചേർന്ന് ഒറ്റ ദിവസംകൊണ്ട് 120 കോടി രൂപ നേടിയത് രാജ്യത്ത് സാമ്പത്തിക ഭദ്രതയുള്ളതുകൊണ്ടാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
തെൻറ പ്രസ്താവന വസ്തുതാപരമായി ശരിയാണെങ്കിലും അതിനെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റുകയായിരുന്നു. ഇതിനാലാണ് പ്രസ്താവന പിൻവലിക്കുന്നത്. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സിനിമ വ്യവസായത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.