വിമാനത്താവളത്തിൽ ഫോണും ടോയിലറ്റും ഉപയോഗിക്കുന്നത് നിരോധിച്ച് സി.െഎ.എസ്.എഫ്
text_fieldsന്യൂഡൽഹി: വിമാനത്താവളത്തിലെ അതി സുരക്ഷാമേഖലയിലേക്ക് സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥർ യുണിഫോമിലല്ലാതെ പ്രവേശിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ടോയ്ലറ്റ് ഉപയോഗിക്കുന്നതും നിരോധിച്ചു. മയക്കുമരുന്ന്^സ്വർണ്ണക്കടത്തുമായി ചില സി.െഎ.എസ്.എഫുകാർക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. രാജ്യത്തെ 59 വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാരായ ജവാൻമാർക്കായി സി.െഎ.എസ്.എഫ് പുറത്തിറക്കിയ മാർഗ നിർദേശ രേഖയിലാണ് പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി വിമാനത്താവള സുരക്ഷാ ഡ്യൂട്ടിയിലുള്ള സി.െഎ.എസ്.എഫ് ജവാൻമാർക്ക് മൊെബെൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്. സുരക്ഷ വീണ്ടും ശക്തമാക്കുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ പറഞ്ഞു. പുതിയ നിയമ പ്രകാരം ഡ്യൂട്ടിയിലില്ലാത്ത സി.െഎ.എസ്.എഫുകാർക്ക് ബോർഡിങ്ങ് ഏരിയയിലേക്ക് പ്രവേശനമില്ല.
വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ള ജവാൻമാെര നിരീക്ഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. നേരത്തെ, കള്ളക്കടത്തു സംഘങ്ങെള സഹായിച്ചതിെൻറ പേരിൽ ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്ന് രണ്ട് സി.െഎ.എസ്.എഫ് ജവാൻമാരെ സസ്പെൻറ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.