വിമാനത്താവളത്തിൽ ഹാൻറ് ബാഗ് സ്ക്രീനിങ് നടപ്പിലാക്കും; കാത്തിരിപ്പ് ഒഴിവായേക്കും
text_fieldsന്യൂഡൽഹി: സുരക്ഷാ പരിശോധനയുടെ ഭാഗമായി ചെറുതും വലുതുമായ ബാഗുകളുടെ പരിശോധനയും അതിനായുള്ള നീണ്ട കാത്തിരിപ്പും വിമാനത്താവളങ്ങളിലെ പതിവു കാഴ്ചയാണ്. പരിശോധന കഴിഞ്ഞ് ബോർഡിങ് കാർഡുകളിൽ സ്റ്റാമ്പ് ചെയ്ത് കിട്ടും വരെ കാത്തിരിപ്പ് തുടരേണ്ടി വരും. എന്നാൽ ബോർഡിങ് കാർഡ് സ്റ്റാമ്പിങ് അവസാനിപ്പിച്ച് ഇൗ കാത്തിരിപ്പ് ഒഴിവാക്കാനുള്ള നടപടികൾക്കൊരുങ്ങുകയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(സി.െഎ.എസ്.എഫ്).
ഇതിനായി വിമാനത്താവളങ്ങളിൽ ഹാൻറ് ബാഗ് സ്ക്രീനിങ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് പുതിയ സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ രാജേഷ് രഞ്ജൻ. ഇത് നടപ്പിലാവുന്നതോടെ വളരെ പെെട്ടന്ന് ബാഗ് പരിശോധന പൂർത്തികരിച്ച് മുന്നോട്ടു നീങ്ങാൻ സാധിക്കും. ഒരേ സമയം രണ്ടു ബാഗുകൾ രണ്ടു വശങ്ങളിലായി സ്കാൻ ചെയ്യുന്ന ബാഗ് സ്ക്രീനിങ് സംവിധാനത്തിെൻറ പൈലറ്റ് പ്രോജക്ടുകൾ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ നടപ്പിലാക്കിയിരിക്കുകയാണ്. ഇത് വിജയകരമാണെങ്കിൽ ബാഗ് പരിശോധനക്കായി ഏറെ സമയമെടുക്കുന്ന തിരക്കേറിയ വിമാനത്താവളങ്ങളിലേക്കും കൂടി ബാഗ് സ്ക്രീനിങ് വ്യാപിപ്പിക്കും.
സുരക്ഷാപരിശോധന യന്ത്രവത്ക്കരണത്തിന് വിധേയമാക്കുന്നതിനുള്ള വഴികൾ തേടുകയാണ് രാജേഷ് രഞ്ജൻ. ഇതോടെ സുരക്ഷ ജീവനക്കാരുടെ പുനർവിന്യാസം കുറക്കാൻ സാധിക്കും. നിലവിൽ 59 വിമാനത്താവളങ്ങളിലായി 28000 സുരക്ഷ ജീവനക്കാരെയാണ് പുനർവിന്യസിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.