പാർലമെന്റ് സുരക്ഷ ഇനി സി.ഐ.എസ്.എഫിന്
text_fieldsന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ സമഗ്ര സുരക്ഷ കേന്ദ്ര വ്യവസായ സുരക്ഷാ സേനക്ക്(സി.ഐ.എസ്.എഫ്) കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതിനിടെ സമാപന ദിവസം പാർലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 13ലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ലോക്സഭ സ്പീക്കറുമായി ചർച്ച നടത്തി. ലോക്സഭ സമ്മേളനം പിരിഞ്ഞ ശേഷമാണ് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അർജുൻ സിങ് മേഘ്വാൾ എന്നിവർക്കൊപ്പം മോദി സ്പീക്കറുടെ ചേംബറിലെത്തിയത്.
സി.ഐ.എസ്.എഫിനെ വിന്യസിക്കാനായി പാർലമെന്റ് മന്ദിരത്തിൽ ഈയാഴ്ച അവസാനം സർവേ നടത്തും. നിലവിൽ ഡൽഹിയിലെ നിരവധി കേന്ദ്ര സർക്കാർ മന്ദിരങ്ങളും വിമാനത്താവളങ്ങളും ഡൽഹി മെട്രോയും സി.ഐ.എസ്.എഫിന്റെ സംരക്ഷണത്തിലാണ്.
നിലവിൽ സ്പീക്കർക്ക് കീഴിലുള്ള പാർലമെന്റ് സെക്യൂരിറ്റി സർവിസ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ്, സി.ആർ.പി.എഫിന്റെ പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ് (പി.ഡി.ജി) എന്നിവക്കാണ് പാർലമെന്റ് മന്ദിരത്തിന്റെ സംരക്ഷണ ചുമതല. ഈ മൂന്ന് കൂട്ടരുമൊരുക്കിയ സുരക്ഷാ വലയം ഭേദിച്ചാണ് ബി.ജെ.പി എം.പി പ്രതാപ് സിംഹ പാസ് നൽകിയ അക്രമികൾ ഡിസംബർ 13ന് ലോക്സഭക്ക് അകത്തുകയറി ഗാലറിയിൽനിന്ന് എം.പിമാർക്കിടയിലേക്ക് ചാടിവീണ് പുകത്തോക്ക് പൊട്ടിച്ചത്. സംഘത്തിലെ രണ്ടുപേർ പാർലമെന്റ് കവാടത്തിൽ പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധിച്ച് അര മണിക്കൂർ കഴിഞ്ഞായിരുന്നു പാർലമെന്റിനകത്തെ അതിക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.