ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന നഗരങ്ങൾ ഇവയാണ്; കേരളത്തിലെ നഗരവും പട്ടികയിൽ
text_fieldsന്യൂഡൽഹി: വടക്കേ ഇന്ത്യയിൽ ഡൽഹി, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ വായുമലിനീകരണം കൊണ്ട് ശ്വാസംമുട്ടുമ്പോൾ, ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെന്ന് റിപ്പോർട്ട്.
രാജ്യതലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) ആശങ്കാജനകമായി 400 ന് മുകളിൽ തന്നെ തുടരുമ്പോൾ ഐസ്വാളിൽ എ.ക്യു.ഐ 50നു താഴെയാണ്. വായു ഗുണനിലവാര സൂചികയിൽ പൂജ്യം മുതൽ 50 വരെയാണ് മികച്ച വായു ഗുണനിലവാരം.
ഐസ്വാളിൽ വായുഗുണനിലവാരം ഇന്ന് 32 ആണ്. ജനങ്ങൾക്ക് ആരോഗ്യകരമായ അന്തരീക്ഷം നൽകുന്ന മികച്ച വായുഗുണനിലവാരമാണ് ഇതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും ശുദ്ധമായ വായു തൃശൂരിലേതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃശ്ശൂരിൽ എ.ക്യു.ഐ 48 ആണ്.
എ.ക്യു.ഐ 42ഉം 45ഉം നിലനിർത്തിക്കൊണ്ട് ഗുവാഹട്ടി, ബാഗൽകോട്ട് എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അതേസമയം, ഇന്ത്യയിൽ ഏറ്റവുമധികം മലിനീകരണം നേരിടുന്ന നഗരം തലസ്ഥാനമായ ഡൽഹി തന്നെയെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.