വ്യോമാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് -ശിവസേന
text_fieldsമുംബൈ: പാകിസ്താനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന് അറിയാൻ രാജ്യത ്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ശിവസേന.
സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടത ്. വ്യോമാക്രമണത്തിൽ എത്ര തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന ചോദ്യം മോദിയുടെ രാഷ്ട്രീയ എതിരാളികൾ മാത്രം ഉന്നയിക്കുന്നതല്ല. ഇംഗ്ലണ്ടിലെയും യു.എസിലെയും മാധ്യമങ്ങളും ഇതേ ചോദ്യമുന്നയിക്കുന്നുണ്ട്. പ്രതിരോധ സേന ശത്രുക്കൾക്ക് എത്രമാത്രം നാശനഷ്ടമുണ്ടാക്കി എന്നത് അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് സേനയുടെ ധാർമികതയെ ചോദ്യം ചെയ്യലാണെന്ന് കരുതുന്നില്ല - ലേഖനത്തിൽ ശിവസേന വ്യക്തമാക്കി.
സർക്കാറോ വ്യോമസേനാധികൃതരോ ഇതുവരെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. സേന കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്നും അത് സർക്കാറിെൻറ ജോലിയാണെന്നും ആയിരുന്നു കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം, 250 ലേറെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ ഞായറാഴ്ച തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.