യു.പിയിൽ 32000 അഭയാർഥികളെ തിരിച്ചറിഞ്ഞതായി സർക്കാർ; ആദ്യ പട്ടിക തയാർ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 21 ജില്ലകളിലായി 32000 അഭയാർഥികളെ തിരിച്ചറിഞ്ഞതായി സർക്കാർ. ഇതു സംബന്ധിച്ച് ആദ്യ പട്ടിക തയ ാറായി. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതായുള്ള കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങി രണ്ട് ദിവസത്തിനിപ്പുറമാണ് സർക ്കാർ അഭയാർഥികളെ സംബന്ധിച്ചുള്ള കണക്ക് പുറത്തു വിടുന്നത്.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് വിജ്ഞാപനം പു റത്തിറങ്ങിയതോടെ വിവര ശേഖരണത്തിന് ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ‘‘ആദ്യ പട്ടികയിൽ സംസ്ഥാനത്തെ 21 ജില്ലകളിൽ നിന്നായി 32,000 അഭയാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് തിരിച്ചറിയൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.’’ - യു.പി മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സഹ്റാൻപൂർ, ഗൊരഖ്പൂർ, അലീഗഢ്, രാംപൂർ, പ്രതാപ്ഘട്ട്, പിലിഭിത്ത്, ലഖ്നോ, വാരണാസി, ബഹ്റൈച്ച്, ലാഖിംപൂർ, മീററ്റ്, ആഗ്ര എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളാണ് പട്ടികയിലുള്ളത്. ഇതിൽ പിലിഭിത്തിലാണ് അഭയാർഥികൾ കൂടുതൽ. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാണ് പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് സർക്കാർ വിശദീകരണം.
നാഗരിക് അധികാർ എന്ന എൻ.ജി.ഒ ആണ് 116 പേജുള്ള അഭയാർഥി റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് യു.പി സർക്കാറിനും കേന്ദ്രത്തിനും അയച്ചിട്ടുണ്ട്. വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഏറ്റവും രൂക്ഷമായി ബാധിച്ചത് ഉത്തർപ്രദേശിലായിരുന്നു. 19 പേർക്കാണ് സംസ്ഥാനത്ത് പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ ജീവൻ നഷ്ടമായത്.
അതേസമയം, പ്രതിഷേധത്തിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിൻെറ നഷ്ടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുമായി യു.പി സർക്കാർ മുന്നോട്ടു പോവുകയാണ്. ഇതിൻെറ ഭാഗമായി തിരിച്ചറിഞ്ഞ 478 പ്രതിഷേധക്കാരിൽ 372 പേർക്ക് സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരത്തിൽ നടപടി കൈക്കൊള്ളുന്നത് യു.പിയിൽ ആദ്യത്തെ സംഭവമാണെന്ന് സംസ്ഥാന ഡി.ജി.പി ഒ.പി സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.