പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ജാമിയ മില്ലിയ അടച്ചിട്ടു; പരീക്ഷകൾ മാറ്റി
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമായ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അടച്ചിട്ടു. സർവകലാശാലക്ക് ജനുവരി അഞ്ച് വരെയാണ് അവധി നൽകിയത്. നടക്കാനിരുന്ന നിരവധി പരീക്ഷകൾ മാറ്റി.
പൗരത്വ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ ജാമിയ മില്ലിയ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. ജാമിയ മില്ലിയയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് വിദ്യാർഥികള്‍ മാര്‍ച്ച് നിശ്ചയിച്ചിരുന്നു. പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചതോടെ ക്യാമ്പസ് യുദ്ധക്കളമായിരുന്നു.
ജാമിയ ടീച്ചേഴ്സ് അസോസിയേഷനും (ജെ.ടി.എ) വിദ്യാർഥികളും ചേർന്നാണ് ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കും എതിരെ സംയുക്തപ്രക്ഷോഭത്തിന് തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.