Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ അപേക്ഷ...

സി.എ.എ അപേക്ഷ നിരസിക്കപ്പെട്ടാൽ തടങ്കലിലാകുമോ? ആശങ്ക ഉയരുന്നു

text_fields
bookmark_border
സി.എ.എ അപേക്ഷ നിരസിക്കപ്പെട്ടാൽ  തടങ്കലിലാകുമോ? ആശങ്ക ഉയരുന്നു
cancel

ന്യൂ​ഡ​ൽ​ഹി: പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യി ജീ​വി​ച്ചി​ട്ടും സി.​എ.​എ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തു വ​ഴി പൗ​ര​ത്വം​ത​ന്നെ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ഒ​രു വി​ഭാ​ഗം. സാ​​ങ്കേ​തി​ക ത​ക​രാ​ർ​മൂ​ലം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ട്ടാ​ൽ അ​ന​ന്ത​ര​ഫ​ലം എ​ന്താ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ശ​ങ്ക. ഭേ​ദ​ഗ​തി നി​യ​മം വ​ഴി​യു​ള്ള പൗ​ര​ത്വ​ത്തി​നാ​യി ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.അ​പേ​ക്ഷ​ക​രി​ൽ പ​ല​രും പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ് ഇ​ന്ത്യ​യി​ലെ​ത്തി​യ​വ​രാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യി ജീ​വി​ക്കു​ക​യു​മാ​ണ്. എ​ന്നാ​ൽ, അ​​വ​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ലെ പി​ഴ​വ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടാം. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സു​ര​ക്ഷ ക്ലി​യ​റ​ൻ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ടെ​ങ്കി​ലും അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്ക​പ്പെ​ട്ടേ​ക്കാം.

ഇ​ങ്ങ​നെ വ​ന്നാ​ൽ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​ക​ന് 30 ദി​വ​സ​ത്തി​ന​കം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. അ​ത്ത​രം അ​പേ​ക്ഷ​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. അ​പേ​ക്ഷ നി​ര​സി​ച്ചാ​ൽ പു​ന​ര​വ​ലോ​ക​നം ന​ട​ത്തേ​ണ്ട​ത് അ​തേ അ​ധി​കാ​ര​മു​ള്ള സ​മി​തി​യാ​ണെ​ന്നും പു​നഃ​പ​രി​ശോ​ധ​ന നി​ര​സി​ക്ക​പ്പെ​ട്ടാ​ൽ ഹൈ​കോ​ട​തി​യി​ൽ റി​ട്ട് ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​സ​മി​ലെ അ​ഭി​ഭാ​ഷ​ക​ൻ അ​മ​ൻ വ​ദൂ​ദ് പ​റ​യു​ന്നു.

അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടാ​ൽ ആ​ളു​ക​ൾ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് കു​ടി​യേ​റി​യ ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റം​ഗം മ​മ​ത ബാ​ല ഠാ​കു​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​ന്ന കാ​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ​ങ്ക​യു​ള്ള​ത് പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​ട്ടു​വ സ​മു​ദാ​യ​ത്തി​നാ​ണ്. 1971ലെ ​പാ​കി​സ്താ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​നു മു​മ്പും ശേ​ഷ​വും ബം​ഗ്ല​ാ​ദേ​ശി​ൽ​നി​ന്ന് കു​ടി​യേ​റി​യ​താ​ണ് ഈ ​പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ. രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഇ​വ​രി​ൽ പ​ല​രും ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​ത്. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ അ​വ​ർ​ക്ക് പാ​സ്​​പോ​ർ​ട്ടും വോ​ട്ട​ർ ഐ​ഡ​ന്റി​റ്റി കാ​ർ​ഡും പോ​ലു​ള്ള രേ​ഖ​ക​ൾ ല​ഭി​ച്ചു. മ​ട്ടു​വ സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും എം.​പി​മാ​രു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtCAACitizenship Act
News Summary - Citizenship (Amendment) Act Rules silent on fate of rejected applicants
Next Story