അസമിലും ത്രിപുരയിലും പ്രതിഷേധം കത്തുന്നു; സൈന്യം ഇറങ്ങിയേക്കും
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിലും ത്രിപുരയിലും പ്രതിഷേധം ആളിക്കത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിൽ വാഹനങ്ങൾ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം അലയടിക്കുകയാണ്. അസമിലെ 10 ജില്ലകളിൽ സർക്കാർ 24 മണിക്കൂർ നേരത്തേക്ക് ഇൻറർനെറ്റ് ബന്ധം വിേച്ഛദിച്ചിരിക്കുകയാണ്.
ത്രിപുരയിൽ 48 മണിക്കൂർ നേരത്തേക്ക് ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അക്രമം അടിച്ചമർത്താൻ അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധം നിയന്ത്രണവിധേയമായില്ലെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്. കശ്മീരിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നത്.
അഭയാർഥികൾക്ക് പൗരത്വം നൽകുന്നത് തങ്ങളുടെ സ്വത്വത്തേയും ജീവിത മാർഗ്ഗത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വടക്കു കിഴക്കൻ മേഖലയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ആശങ്ക. ഇതേ തുടർന്നാണ് ഈ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.