വാദത്തിനുള്ള വിഷയങ്ങൾ തീരുമാനിക്കും: പൗരത്വ കേസ് ജനുവരി 10ലേക്ക്
text_fieldsന്യൂഡൽഹി: വാദം നടക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാനായി പൗരത്വ കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ജനുവരി 10 ലേക്ക് മാറ്റി. മതാടിസ്ഥാനത്തിൽ വിവേചനം കാണിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഏതൊക്കെ വിഷയങ്ങൾ കോടതി കേൾക്കണമെന്ന് തീരുമാനിക്കാൻ ഇരു ഭാഗം അഭിഭാഷകരും ഒരുമിച്ചിരിക്കാനും ധാരണയായി.
കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഹരജിക്കാരുടെ ഭാഗത്ത് നിന്ന് മുതിർന്ന അഭിഭാഷകരായ കപിൽസിബലും ദുഷ്യന്ത് ദവെയും ഇന്ദിരാ ജയ്സിങ്ങും ഇതിനായി ഇരിക്കുമെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കൊഹ്‍ലി, പി.എസ് നരസിംഹ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് രേഖപ്പെടുത്തി. എല്ലാ ഹരജികളുടെയും ഇ കോപ്പി എല്ലാ അഭിഭാഷകർക്കും ലഭ്യമാക്കാൻ എസ്.ജി ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.