സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനം ഇന്ന് മുതൽ
text_fieldsബംഗളൂരു: സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിന് ബുധനാഴ്ച ബംഗളൂരുവിൽ തുടക്കമാവും. പാലസ് മൈതാനത്തെ ഗായത്രി വിഹാറിൽ നടക്കുന്ന സമ്മേളനത്തിന് രാവിലെ 10ന് സി.ഐ.ടി.യു പ്രസിഡന്റ് കെ. ഹേമലത പതാകയുയർത്തും. ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം നിർവഹിക്കും. ട്രേഡ് യൂനിയൻ വേൾഡ് ഫോറം ജനറൽ സെക്രട്ടറി പംപിസ് കൈറിറ്റ്സിസ് പങ്കെടുക്കും.
19ന് വൈകീട്ട് നാലിന് നടക്കുന്ന സെഷനിൽ വിപ്ലവ നേതാവ് ഏണസ്റ്റ് ചെഗുവേരയുടെ മകൾ ഡോ. അലയ്ഡ ഗുവേര പങ്കെടുക്കും. 22ന് ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് അഞ്ചുവരെ ബസവനഗുഡി നാഷനൽ കോളജ് മൈതാനത്ത് പ്രതിനിധി സമ്മേളനം നടക്കും. ഡോ. കെ. ഹേമലത, തപൻ സെൻ, മീനാക്ഷി സുന്ദരം എന്നിവർ പങ്കെടുക്കും.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എസ്. വരലക്ഷ്മി അധ്യക്ഷത വഹിക്കും. 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളി സംഘടനാ പ്രതിനിധികളും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസ് പ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.