ഹേമന്ത് സോറെൻറ േനട്ടത്തിൽ സി.െഎ.ടി.യുവിലും ആഹ്ലാദം
text_fieldsതിരുവനന്തപുരം: ബി.ജെ.പിയെ തറപറ്റിച്ച് ഝാർഖണ്ഡിൽ ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിെൻറ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ ആഹ്ലാദത്തിെൻറ ഒരു പങ്ക് സി.െഎ.ടി.യുവിനും. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ വർക്കിങ് പ്രസിഡൻറായ ഹേമന്ത് സോറന് സി.പി.എമ്മുമായോ മറ്റ് മുഖ്യധാരാ ഇടതുപക്ഷകക്ഷികളുമായോ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലെങ്കിലും സി.െഎ.ടി.യുവുമായുള്ള അന്തർധാര സജീവമാണ്. ഝാർഖണ്ഡിലെ ഒമ്പത് സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ് ഹേമന്ത് സോറൻ.
കൽക്കരി ഖനികളാൽ സമ്പന്നമായ ഝാർഖണ്ഡിലെ പ്രമുഖ ഖനി തൊഴിലാളി യൂനിയനും സി.െഎ.ടി.യുവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഝാർഖണ്ഡ് കൊളിയേരി മസ്ദൂർ യൂനിയൻ ജനറൽ സെക്രട്ടറിയാണ് േഹമന്ത്. ഝാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങൾക്ക് പുറെമ, ബംഗാളിെൻറ അതിർത്തിമേഖല ഖനികളിലെയും 9000ത്തിൽ പരം തൊഴിലാളികൾ യൂനിയൻ അംഗങ്ങളാണ്. കൂടാതെ 11 ലക്ഷം അംഗങ്ങളുള്ള അഖിലേന്ത്യ കോൾ വർക്കേഴ്സ് ഫെഡറേഷെൻറ (സി.െഎ.ടി.യു) അഖിലേന്ത്യ വൈസ് പ്രസിഡൻറുമാരിൽ ഒരാളുമാണ് നിയുക്ത മുഖ്യമന്ത്രി. ആകെ 1.20 ലക്ഷം സ്ഥിരം തൊഴിലാളികളും അത്രതന്നെ കരാർ തൊഴിലാളികളുമാണ് ഝാർഖണ്ഡിൽ കൽക്കരിഖനികളിൽ ജോലിയെടുക്കുന്നത്.
ഇൗ തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒരാൾ സംസ്ഥാനത്തിെൻറ ഭരണതലപ്പത്തേക്ക് എത്തുന്നത് ഏറെ പ്രതീക്ഷയാണ് നൽകുന്നതെന്ന് ഒാൾ ഇന്ത്യ കോൾ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി.ഡി. രാമനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യമേഖലക്ക് കൈമാറാൻ ശ്രമിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് തൊഴിലാളികളുടെയും യൂനിയനുകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് കോൾ ഇന്ത്യ ലിമിറ്റഡിനെ കൈയൊഴിയാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.