പൊലീസ് സന്നദ്ധപ്രവർത്തകർ അമിതാധികാരം പ്രയോഗിക്കുന്നു; യുനിഫോം നിറം മാറ്റാൻ ഉത്തരവിട്ട് കമ്മീഷണർ
text_fieldsന്യൂഡൽഹി: കോവിഡ് നിരീക്ഷണത്തിനായി പൊലീസിനെ സഹായിക്കാൻ നിയമിച്ച സന്നദ്ധപ്രവർത്തകർ സേനക്ക് തലവേദനയാകുന്നു. സിവിൽ ഡിഫൻസ് വളൻറിയർമാരുടെ പെരുമാറ്റത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതിയും ഉയർന്നു. ഈ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവ സേനയുടെയും വളൻറിയർമാരുടെയും യുനിഫോം വിത്യസ്ത നിറത്തിലാക്കണമെന്ന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ശ്രീവാസ്തവ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തുമയച്ചു. പൊലീസിെൻറ യുനിഫോമിന് സമാനമായ കാക്കിയായിരുന്നു വളൻറിയർമാരും ധരിച്ചിരുന്നത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കാൻ അധികാരമില്ലാത്ത വളൻറിയർമാർ പിഴ ചുമത്തിയെന്ന റിപ്പോർട്ട് വന്നിരുന്നു. ചില വളൻറിയർമാർ അധികാരമില്ലാതെ ചലാൻ പുറപ്പെടുവിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്തിയാൽ, ജില്ലാ ഡി.സി.പികൾ റിപ്പോർട്ട് നൽകണമെന്നും വാർത്തയുണ്ടായിരുന്നു. പൊതുജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ സന്നദ്ധപ്രവർത്തകരും പൊലീസുകാരും തമ്മിൽ പ്രകടമായ വ്യത്യാസം പുലർത്തണമെന്നും ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അശോക് വിഹാർ പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട് വ്യാജ ചലാൻ നൽകിയതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.