Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിവിൽ സർവീസ്​...

സിവിൽ സർവീസ്​ പരീക്ഷയിൽ ഒന്നാ​മതെത്തിയ ശുഭം കുമാർ നേടിയത്​ 52.04% മാർക്​ മാത്രം; യു.പി.എസ്​.സി കണക്കുകൾ ഇങ്ങനെ

text_fields
bookmark_border
സിവിൽ സർവീസ്​ പരീക്ഷയിൽ ഒന്നാ​മതെത്തിയ ശുഭം കുമാർ നേടിയത്​ 52.04% മാർക്​ മാത്രം; യു.പി.എസ്​.സി കണക്കുകൾ ഇങ്ങനെ
cancel

ന്യൂഡൽഹി: 2020​െല സിവിൽ സർവീസ്​ പരീക്ഷയിൽ ഏറ്റവും കുടുതൽ മാർക്ക്​ നേടിയ ശുഭം കുമാർ സ്വന്തമാക്കിയത്​ 52.04 ശതമാനം മാർക്ക്​ മാത്രം. രണ്ടാം റാങ്കുകാരനായ ജാഗ്രതി അശ്വതി നേടിയത്​ 51.95 ശതമാനം മാർക്ക്​.

ആകെ കടമ്പ കടന്നത്​​ 761 മത്സരാർഥികളാണ്​. ഇതിൽ 545 ​പേർ പുരുഷന്മാരും 216 പേർ സ്​ത്രീകളുമാണ്​. ​​പ്രിലിമിനറി, മെയിൻ, അഭിമുഖം ഇങ്ങ​െന മൂന്നുഘട്ടങ്ങളായാണ്​ സിവിൽ സർവീസ്​ പരീക്ഷ നടക്കുന്നത്​.

400 മാർക്കിന്​ നടക്കുന്ന പ്രിലിമിനറി പരീക്ഷ സ്​ക്രീനിങ്​ ടെസ്റ്റ്​ മാത്രമാണ്​. ഇതിലെ പ്രകടനം മെയിൻ പരീക്ഷയിലോ അഭിമുഖത്തിലോ പരിഗണിക്കുകയയില്ല. ​എഴുത്തുപരീക്ഷയായ മെയിൻ പരീക്ഷ 1,750 മാർക്കിനും അഭിമുഖം 275 മാർക്കിനുമാണ്​ സംഘടിപ്പിക്കുന്നത്​.

ഒന്നാം സ്ഥാനക്കാരനായ ശുഭം കുമാറിന്​ ആകെ 1,054 മാർക്കാണ്​ ലഭിച്ചത്​. ഇതിൽ 878 മാർക്​ എഴുത്തുപരീക്ഷക്കും 176 മാർക്​ അഭിമുഖത്തിനുമാണ്​. രണ്ടാംസ്ഥാനക്കായായ ജാഗ്രതി അശ്വതിക്ക്​ ആകെ 1,052 മാർക്കാണുള്ളത്​. എഴുത്തുപരീക്ഷയിൽ 859ഉം അഭിമുഖത്തിൽ 193ഉം നേടി. മൂന്നാംസ്ഥാനക്കാരിയായ അങ്കിത ജെയിൻ 1,051 മാർക്കാണ്​ നേടിയത്​.

2020 ഒക്​ടോബറിലാണ്​ പ്രിലിമിനറി പരീക്ഷ നടത്തിയത്​. ആകെ 10,40,060 പേരാണ്​ പരീക്ഷക്കായി അപേക്ഷിച്ചത്​. ഇതിൽ 4,82,770 പേർ പ​ങ്കെടുത്തു. ഇതിൽ 10,564 പേർ മെയിൻ പരീക്ഷയിൽ പ​ങ്കെടുത്തു. 2,053 പേരാണ്​ അഭിമുഖത്തിൽ പ​ങ്കെടുത്തത്​. ഇതിൽ നിന്നും ലിസ്റ്റിൽ ഉൾപ്പെട്ട 761 പേരിൽ 24 പേർ ഭിന്നശേഷിക്കാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCCivil service examination
Next Story