കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ ബി.ജെ.പി എട്ടാം വാർഷികത്തിരക്കിൽ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ ബി.ജെ.പി സർക്കാറിന്റെ എട്ടാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണെന്ന് രാഹുൽ ഗാന്ധി. തീവ്രവാദികളുടെ വെടിയേറ്റ് അധ്യാപിക കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
കശ്മീരിൽ, അഞ്ചുമാസത്തിനിടെ 15 സുരക്ഷ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു. കാശ്മീരി പണ്ഡിറ്റുകൾ 18 ദിവസമായി പ്രതിഷേധത്തിലാണ്. ബി.ജെ.പി അപ്പോഴും വാർഷികാഘോഷത്തിരക്കിലാണ്. പ്രധാനമന്ത്രീ, ഇതൊരു സിനിമയല്ല, ഇത് കശ്മീരിലെ ഇന്നത്തെ യാഥാർഥ്യമാണ് -രാഹുൽ ട്വീറ്റിൽ കുറിച്ചു.
കുൽഗാം ജില്ലയിലെ ഗോപാൽപോരയിലെ സർക്കാർ ഹൈസ്കൂൾ അധ്യാപിക രജ്നി ബാല കഴിഞ്ഞ ദിവസമാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം മാത്രം തീവ്രവാദി ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മേയ് 25ന് ടെലിവിഷൻ താരം അമ്രീൻ ഭട്ടും അതിന് മുമ്പ് സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.