വിജയ താഹില്‍രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
text_fieldsന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമണിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്താൻ സുപ്ര ീംകോടതി ഉത്തരവിട്ടു. താഹില്‍രമണിക്കെതിരായ ഇൻറിലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടിയെട ുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. അനധികൃത നടപടികളുടെ പേരിലുള് ള ഇൻറലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് മുൻ ജസ്റ്റിസിനെതിരെ അന്വേഷണത്തിന് ഉത്തരവിട് ടിരിക്കുന്നത്. നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിജയ താഹില്‍രമണ ി രാജിവെച്ചിരുന്നു.
ചെന്നൈയിൽ സെമ്മഞ്ചേരി, തിരുവിടന്തൈ എന്നിവിടങ്ങളിൽ വിജയ 3.28 കോടി രൂപക്ക് രണ്ട് ഫ്ലാറ്റുകള്‍ വാങ്ങിയിരുന്നു. ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഐ.ബി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
മദ്രാസ് ഹൈകോടതിയില്‍ വിഗ്രഹമോഷണ കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. 2018 ജൂലൈയിൽ ജസ്റ്റിസ് മഹാദേവൻ അധ്യക്ഷനായ ബെഞ്ച് പ്രത്യേക കാരണമില്ലാതെ തന്നെ വിജയ താഹിൽരമണി പിരിച്ചുവിട്ടിരുന്നു. തമിഴ്‌നാട് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിന് ഈ കേസുകളിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ആരോപണ വിധേയന് എതിരായ ഉത്തരവുകള്‍ ഈ ബെഞ്ചിൻെറ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ കേസിൽ ഉന്നതരിലേക്ക് അന്വേഷണമെത്തുമെന്ന സാഹചര്യമാണ് യാതൊരു കാരണവും കാണിക്കാതെ ബെഞ്ച് പിരിച്ചുവിടുന്നതിന് പിന്നിലെന്നാണ് താഹില്‍രമണിക്കെതിരായ ഐ.ബി റിപ്പോർട്ടിൽ പറയുന്നത്.
വിജയ താഹില്‍രമണിയുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ബിയുടെ അഞ്ചു പേജുള്ള റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തന്നെ മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചു. എന്നാല്‍ ഈ ആവശ്യം കൊളീജിയം നിരസിച്ചു. തുടര്‍ന്നായിരുന്നു വിജയ താഹില്‍രമണി രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.